24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഡിജിപിയുടെ അ​ദാ​ല​ത്തി​ൽ 69 പ​രാ​തി​ക​ള്‍ സ്വീ​ക​രി​ച്ചു
Kerala

ഡിജിപിയുടെ അ​ദാ​ല​ത്തി​ൽ 69 പ​രാ​തി​ക​ള്‍ സ്വീ​ക​രി​ച്ചു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ പോ​ലീ​സ് സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ പ​രാ​തി അ​ദാ​ല​ത്തി​ൽ 69 പ​രാ​തി​ക​ള്‍ സ്വീ​ക​രി​ച്ചു.
സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്ത് നേ​രി​ട്ടാ​ണ് പ​രാ​തി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍​നി​ന്ന് 37 (21 പു​രു​ഷ​ന്‍, 16 സ്ത്രീ) ​പ​രാ​തി​ക​ളും ക​ണ്ണൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​യി​ല്‍​നി​ന്ന് 32 (21 പു​രു​ഷ​ന്‍, 11 സ്ത്രീ) ​പ​രാ​തി​ക​ളു​മാ​ണ് അ​ദാ​ല​ത്തി​ലേ​ക്ക് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. പോ​ലീ​സ് പ​രാ​തി സെ​ല്ലു​ക​ളി​ല്‍ ഓ​ണ്‍​ലൈ​നാ​യും നേ​രി​ട്ടും ല​ഭി​ച്ച പ​രാ​തി​ക​ള്‍​ക്കു​പു​റ​മെ അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന സ​മ​യ​ത്തും പ​രാ​തി സ്വീ​ക​രി​ച്ചു.
അ​ദാ​ല​ത്തി​ല്‍ വ​ന്ന പ​രാ​തി​ക​ളി​ൽ കൂ​ടു​ത​ലാ​യി അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തി​നാ​യി സി​റ്റി പോ​ലീ​സ്, റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​ക​ളി​ലെ എ​സി​പി, ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി തീ​ര്‍​പ്പു​ക​ല്‍​പ്പി​ക്കു​ക​യും പ​രാ​തി​യി​ന്‍​മേ​ലു​ള്ള അ​ന്വേ​ഷ​ണ​റി​പ്പോ​ര്‍​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍ വ​ഴി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്യും.
ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ള്‍, കു​റ്റാ​ന്വേ​ഷ​ണം, ജി​ല്ല​യി​ലെ മാ​വോ​യി​സ്റ്റ് ബാ​ധി​ത പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് ഡി​ജി​പി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍, റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി, എ​സി​പി, ഡി​വൈ​എ​സ്പി​മാ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
ജി​ല്ല​യി​ലെ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രു​മാ​യും ഓ​ണ്‍​ലൈ​ന്‍ വ​ഴി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഉ​ത്ത​ര മേ​ഖ​ല ഐ​ജി അ​ശോ​ക് യാ​ദ​വ്, ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി കെ. ​സേ​തു​രാ​മ​ന്‍ , ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ, ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ്പി ന​വ​നീ​ത് ശ​ര്‍​മ തു​ട​ങ്ങി​യ​വ​രും ജി​ല്ല​യി​ലെ മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts

ജനസംഖ്യ നിയന്ത്രിച്ചു; കേരളത്തിന് നഷ്ടം വർഷം 8,000 കോടി

Aswathi Kottiyoor

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ; പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

Aswathi Kottiyoor

സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം : ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 90 കേ​സു​ക​ള്‍; ശി​ക്ഷി​ക്ക​പ്പെ​ട്ട​വര്‍ പൂ​ജ്യം

Aswathi Kottiyoor
WordPress Image Lightbox