കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. നഷ്ടപരിഹാര തുക സംസ്ഥാനങ്ങളായിരിക്കും നൽകുകയെന്നും കേന്ദ്രം വ്യക്തമാക്കി.
ഇതിനകം സംഭവിച്ച മരണങ്ങൾക്ക് മാത്രമല്ല, ഇനിയുണ്ടാകുന്ന കോവിഡ് മരണങ്ങൾക്കും നഷ്ടപരിഹാരം നൽകും. ദുരന്തനിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾ തുക നൽകണം. ജില്ലാ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി വഴിയാണ് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത്.
അല്ലെങ്കിൽ ജില്ലാ ഭരണകൂടം വഴി ഇത് വിതരണം ചെയ്യണമെന്നും സുപ്രീം കോടതിയിൽ കേന്ദ്രം വ്യക്തമാക്കി. 2020 ജനുവരിയിൽ രാജ്യത്ത് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 4.45 ലക്ഷത്തിലധികം കോവിഡ് സംബന്ധമായ മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.