22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്കൂ​ൾ തു​റ​ക്ക​ൽ: അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി
Kerala

സ്കൂ​ൾ തു​റ​ക്ക​ൽ: അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ തു​റ​ക്കു​മ്പോ​ൾ അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് സു​പ്രീം​കോ​ട​തി. സ്കൂ​ൾ തു​റ​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ നി​ർ​ബ​ന്ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ജ​സ്റ്റീ​ഡ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ധി​ച്ചു.

സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രു​ക​ൾ​ക്ക് കോ​ട​തി വ്യ​ക്ത​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​യാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ല്ലാ കു​ട്ടി​ക​ളും സ്കൂ​ളി​ൽ പോ​ക​ണ​മെ​ന്ന് കോ​ട​തി​ക്ക് എ​ങ്ങ​നെ പ​റ​യാ​നാ​കു​മെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു.

നി​ല​വി​ൽ 18 വ​യ​സി​ന് മു​ക​ളി​ൽ ഉ​ള്ള​വ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് വാ​ക്സി​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മൂ​ന്നാം ത​രം​ഗ​മു​ണ്ടാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​തെ എ​ങ്ങ​നെ സ്കൂ​ളി​ലേ​ക്ക് വി​ളി​ക്കാ​നാ​കു​മെ​ന്നും മു​തി​ർ​ന്ന കു​ട്ടി​ക​ളെ​യും താ​ഴ്ന്ന ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ​യും ഒ​ന്നി​ച്ചു സ്കൂ​ളി​ൽ എ​ത്തി​ക്കാ​ൻ എ​ങ്ങ​നെ സാ​ധി​ക്കു​മെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു.

Related posts

അതിദാരിദ്ര്യം ഇല്ലാതാക്കും ; സർവേക്ക്‌ മാർഗരേഖ , നോഡൽ ഓഫീസറെ നിശ്ചയിച്ചു.

Aswathi Kottiyoor

ബഫർസോൺ: വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയിലേക്ക്.*

Aswathi Kottiyoor

വരിക്കാരില്ല; എക്‌സ്‌ചേഞ്ചുകൾ വെട്ടിക്കുറച്ച്‌ ബിഎസ്‌എൻഎൽ

Aswathi Kottiyoor
WordPress Image Lightbox