27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ന​ഗ​ര​സ​ഭ​ക​ൾ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്; ശ​ന്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കാ​ൻ പ​ണ​മി​ല്ല
Kerala

ന​ഗ​ര​സ​ഭ​ക​ൾ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്; ശ​ന്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കാ​ൻ പ​ണ​മി​ല്ല

സം​സ്ഥാ​ന​ത്തെ ന​ഗ​ര​സ​ഭ​ക​ളും കോ​ർ​പ​റേ​ഷ​നു​ക​ളും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്നു നി​കു​തി​വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ ഇ​ടി​വു​ണ്ടാ​യ​തും വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്ന പ​ല നി​കു​തി​ക​ളും ജി​എ​സ്ടി​യു​ടെ പേ​രി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ക്കി​യ​തു​മാ​ണു ന​ഗ​ര​സ​ഭ​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ന​ത്ത​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ള​വും പെ​ൻ​ഷ​നും പോ​ലും കൃ​ത്യ​മാ​യി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. മ​ധ്യ​കേ​ര​ള​ത്തി​ലും തെ​ക്ക​ൻ കേ​ര​ള​ത്തി​ലു​മു​ള്ള ന​ഗ​ര​സ​ഭ​ക​ളാ​ണു ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ സാ​ന്പ​ത്തി​കനി​ല​യും താ​ളം​തെ​റ്റി.

കോ​വി​ഡ് രൂ ​ക്ഷ​മാ​യ​തോ​ടെ ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നി​കു​തി​വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​രു​ന്നു. ഇ​തി​നൊ​പ്പം സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കേ​ണ്ട ഗ്രാ​ന്‍റു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കാ​ത്ത​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി.

പ​ര​സ്യ​നി​കു​തി അ​ട​ക്കം ന​ഗ​ര​സ​ഭ​ക​ളി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ലോ​ക്ഡൗ​ണി​ൽ ക​ട​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ ഇ​വി​ടെനി​ന്നു ല​ഭി​ക്കേ​ണ്ട നി​കു​തി പി​രി​ച്ചെ​ടു​ക്കാ​നു​മാ​യി​ല്ല.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ മു​ട​ക്കം വ​രു​ത്തി​യ​വ​ർ​ക്ക് നോ​ട്ടീ​സ് അ​യ​യ്ക്കാ​നും ക​ഴി​യി​ല്ല. ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളവി​ത​ര​ണ​ത്തി​നും ന​ഗ​ര​സ​ഭ​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ത്തി​നും കോ​വി​ഡ് പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തു​ക ക​ണ്ടെ​ത്താ​നാ​കാ​തെ ന​ഗ​ര​സ​ഭ​ക​ൾ വി​ഷ​മി​ക്കു​ക​യാ​ണ്.

ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ വ​രും​നാ​ളു​ക​ളി​ൽ ന​ഗ​ര​സ​ഭ​ക​ൾ കൂ​ടു​ത​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കു നീ​ങ്ങു​മെ​ന്നാ​ണ് കേ​ര​ള മു​ൻ​സി​പ്പ​ൽ ആ​ൻ​ഡ് കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​ക്കാ​ര്യം ത​ദ്ദേ​ശ​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​നെ നേ​രി​ൽക്ക​ണ്ട് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ​ക​ളു​ടെ ത​ന​തു ഫ​ണ്ടി​ൽനി​ന്നാ​ണ് വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്കു പെ​ൻ​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്ന​ത്. 650 കോ​ടി​യോ​ളം രൂ​പ ഈ ​ഇ​ന​ത്തി​ൽ കു​ടി​ശി​ക​യു​ണ്ട്.

Related posts

*ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും*

Aswathi Kottiyoor

കിന്‍ഫ്ര വ്യവസായ പാര്‍ക്ക്; ഭൂ സര്‍വേ ആരംഭിച്ചു

Aswathi Kottiyoor

മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ പ്രവർത്തന സജ്ജമായി

Aswathi Kottiyoor
WordPress Image Lightbox