24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ബുധനും വ്യാഴവും ഇടിമിന്നലിനും മഴക്കും​ സാധ്യത
Kerala

സംസ്ഥാനത്ത് ബുധനും വ്യാഴവും ഇടിമിന്നലിനും മഴക്കും​ സാധ്യത

സെപ്റ്റംബർ 22, 23 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ട്​ മണി മുതൽ രാത്രി 10 മണിവരെ സമയത്ത് ഇടിമിന്നൽ സാധ്യത കൂടുതലാണ്. കാര്‍മേഘം കണ്ടുതുടങ്ങു​േമ്പാൾതന്നെ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്ന്​ വിട്ടുനില്‍ക്കരുത്. സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം.

തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നൽ ഏൽക്കാൻ സാധ്യത വർധിപ്പിക്കും. ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല.

Related posts

കുട്ടികളിലെ കുഷ്ഠരോഗബാധ തടയാൻ ബാലമിത്ര 2.0 ക്യാമ്പയിൻ

Aswathi Kottiyoor

ലൈ​സ​ൻ​സും പ​രാ​തി​പ്പെ​ടാ​നു​ള്ള ന​മ്പ​റും പ്ര​ദ​ർ​ശി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി: ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ

Aswathi Kottiyoor

കോൾപ്പാടങ്ങളിൽ സൗരോർജ ഉൽപ്പാദന പദ്ധതിക്ക്‌ പദ്ധതി

Aswathi Kottiyoor
WordPress Image Lightbox