കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ പെയ്യാമല എന്ന സ്ഥലത്ത് അയല്‍ക്കാർ തമ്മിലുള്ള തർക്കത്തില്‍ പരാതി കിട്ടിയതിനെതുടർന്ന് സംഭവം അനേ്വഷിക്കാനെത്തിയതായിരുന്നു കേളകം പോലീസ്.പ്രശ്‌നങ്ങള്‍ മനസിലാക്കി അവരെ കാര്യങ്ങള്‍ അവരെപറഞ്ഞു ബോധ്യപ്പെടുത്തി തിരിച്ചു മടങ്ങാന്‍ ഒരുങ്ങുകയാ
യിരുന്നു പോലീസ് സംഘം. അതിനിടെയാണ് സംഭവസ്ഥലത്തുണ്ടായിരുന്ന യുവതി എല്ലാവരും നോക്കിനില്‍ക്കെ 14 കോലോളം അഴമുള്ള 9 കോലോളം നിറയെ വെള്ളംകെട്ടി കിടക്കുന്ന സമീപത്തെ കിണറ്റിലേക്ക് എടുത്തുച്ചാടിയത്.ഉടന്‍ തന്നെ ഒരു നിമിഷം പോലും പാഴാക്കാതെ സംഘത്തിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസർ സുഭാഷ് കിണറ്റിലേക്ക് എടുത്തുച്ചാടി യുവതിയെ സാഹസികമായി കരയ്‌ക്കെത്തിച്ച് കൃതിമ ശ്വാസം നല്‍കി പ്രാണന്‍ നിനിർത്തുകയും തുടർന്ന് ആശുപത്രിയിലെത്തിച്ച് യുവതിയെ മരണത്തില്‍നിന്നും രക്ഷിക്കുകയായിരുന്നു.