23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പട്ടിക വർഗ വിഭാഗക്കാർക്ക് കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് ആനുകൂല്യം
Kerala

പട്ടിക വർഗ വിഭാഗക്കാർക്ക് കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് ആനുകൂല്യം

കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയിൽ സബ്‌സിഡി നിരക്കിൽ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം. കാർഷിക ഉത്പ്പന്ന സംസ്‌കരണ/ മൂല്യ വർദ്ധന യന്ത്രങ്ങൾ, കൊയ്ത്തുമെതി യന്ത്രം, ട്രാക്ടറുകൾ, പവർ ടില്ലർ, ഗാർഡൻ ടില്ലർ, സ്‌പ്രേയറുകൾ, ഏണികൾ, വീൽബാരോ, കൊയ്ത്ത് യന്ത്രം, ഞാറുനടീൽ യന്ത്രം, നെല്ലുകുത്ത് മിൽ, ഓയിൽ മിൽ, ഡ്രയറുകൾ, വാട്ടർ പമ്പ് മുതലായവ പദ്ധതി നിബന്ധനകൾക്കു വിധേയമായി സബ്‌സിഡിയോടെ ലഭിക്കും. കാർഷിക യന്ത്രങ്ങൾക്കും ഉപകരണങ്ങൾക്കും 50 ശതമാനം വരെയും കാർഷിക ഉത്പ്പന്ന സംസ്‌ക്കരണ / മൂല്യവർദ്ധന യന്ത്രങ്ങൾക്ക് / ഉപകരണങ്ങൾക്ക് 60 ശതമാനം വരെയും സാമ്പത്തിക സഹായം ലഭിക്കും. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്‌സിഡി നിരക്കിൽ പരമാവധി എട്ട് ലക്ഷം രൂപവരെയും, കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സബ്‌സിഡി നിരക്കിലും കാർഷിക യന്ത്രങ്ങൾ വാങ്ങാം. ഇതിനു വേണ്ടി വേേു:െ//agrimachinery.nic.in ൽ കൂടി നടപടികൾ പൂർത്തിയാക്കാം. സംശയ നിവാരണത്തിനും സാങ്കേതിക സഹായങ്ങൾക്കും ഏറ്റവും അടുത്തുള്ള കൃഷി ഭവനിലോ, ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: 9383471797, 9383470693, 9383470068.

Related posts

ഇസ്രായേലിൽ മലയാളികൾ 20 കോടിയിലധികം രൂപ തട്ടി മുങ്ങി; പണം കൊള്ളയടിച്ചത് ചിട്ടി നടത്തി;പരാതിയുമായി 350 ഓളം പേർ

Aswathi Kottiyoor

പരിസ്ഥിതിലോലം: റിപ്പോർട്ടിൽ വിട്ടുപോയ നിർമിതിക‍ളെ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

Aswathi Kottiyoor

വേനല്‍തുമ്പി സംസ്ഥാന പരിശീലന ക്യാമ്പ് ഏപ്രിൽ 16 മുതൽ

Aswathi Kottiyoor
WordPress Image Lightbox