21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • ഹയർ സെക്കണ്ടറിയിൽ അദ്ധ്യാപകരെ നിയമിച്ചില്ല – നിരാഹാര സമരത്തിനൊരുങ്ങി പി ടി എ പ്രസിഡണ്ട്
Iritty

ഹയർ സെക്കണ്ടറിയിൽ അദ്ധ്യാപകരെ നിയമിച്ചില്ല – നിരാഹാര സമരത്തിനൊരുങ്ങി പി ടി എ പ്രസിഡണ്ട്

ഇരിട്ടി : ആറളം പുനരധിവാസ മേഖലയിൽലെ വിദ്യാർഥികൾ പഠിക്കുന്ന ആറളം ഫാം ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ അദ്ധ്യാപകരെ നിയമിക്കാത്തതുമൂലം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങിയ നിലയിൽ . എത്രയും പെട്ടെന്ന് സ്‌കൂളിൽ അദ്ധ്യാപകരെ നിയമിക്കാത്ത പക്ഷം ഒക്ടോബർ 15 മുതൽ ഹയർസെക്കണ്ടറി വിഭാഗം കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് കാണിച്ച് പി ടി എ പ്രസിഡന്റ് കെ.ബി. ഉത്തമൻ ഡപ്യൂട്ടി ഡയറക്ടർക്ക് സന്ദേശം കൈമാറി.
ഇവിടെ ഒന്നുമുതൽ 10 വരെ ക്ളാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും പട്ടിക വർഗ്ഗത്തിൽ പെട്ടവരാണ്. ഇവരുടെ തുടർ പഠനം മുടങ്ങാതിരിക്കാനാണ് 2019 ൽ ഒരു സ്‌പെഷ്യൽ ഉത്തരവിലൂടെ ഇവിടെ ഹയർസെക്കണ്ടറി അനുവദിച്ചത്. അതോടൊപ്പം എട്ട് അദ്ധ്യാപകരെയും താത്കാലികാടിസ്ഥാനത്തിൽ നിയമിച്ചു. 2020 മാർച്ചിൽ ഇവരുടെ കാലാവധി പൂർത്തിയായി പോലെയെങ്കിലും പിന്നീട് പകരം അദ്ധ്യാപകരെ നിയമിച്ചില്ല. കൊറോണാ വ്യാപനം രൂക്ഷമാവുകയും സ്ക്കൂൾ അടച്ചുപൂട്ടുകയും ചെയ്തു. എന്നാൽ മറ്റിടങ്ങളിലെലാം ഓൺലൈൻ പഠന സൗകര്യമൊരുക്കിയെങ്കിലും ഇവിടെ ഈ സൗകര്യമൊരുക്കുന്നതിന് അദ്ധ്യപകർ ഉണ്ടായില്ല. ഇത് വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചു. ആദ്യവർഷം അഡ്‌മിഷൻ നേടിയ വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതുന്ന സമയത്ത് ഒരു മാസക്കാലം സർവശിക്ഷാ കേരളം താത്കാലികമായി അദ്ധ്യാപകരെ നിയമിച്ചിരുന്നു. എന്നാൽ പിന്നീട് ഓണലൈൻ പഠന സൗകര്യമില്ലാതെ വിദ്യാർഥികൾ ഇരുട്ടിൽ തപ്പുകയാണ്. മറ്റ് സ്‌കൂളുകളിലെ വിദ്യാർഥികൾ ഓൺലെൻ വഴി പഠനം മുന്നോട്ടു കൊണ്ടുപോകുമ്പോൾ ഈ സ്‌കൂളിലെ വിദ്യാർത്ഥികളോട് അധികൃതർ കടുത്ത അവഗണയാണ് കാണിക്കുന്നത്. ഇത് ബാലാവകാശ ലംഘനവും വിദ്യാഭ്യാസ അവകാശ ലംഘനവുമാണ് . നിരവധി തവണ സർക്കാരിനും ബന്ധപ്പെട്ട വകുപ്പിനും നിവേദനവും അപേക്ഷകളും നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്ത അവസ്ഥയിലാണ് താൻ നിരാഹാര സമരത്തിനൊരുങ്ങുന്നതെന്നും ഉത്തമൻ ഹയർസെക്കണ്ടറി വിഭാഗം ഡപ്യൂട്ടി ഡയറക്ടർക്ക് നൽകിയ സന്ദേശത്തിൽ പറയുന്നു.

Related posts

പച്ചക്കറിയുടെ മറവിൽ കടത്തിയ 18 പെട്ടി മദ്യം എക്സൈസ് സംഘം പിടികൂടി – ഒരാൾ അറസ്റ്റിൽ ……….

Aswathi Kottiyoor

ഉളിക്കൽ പഞ്ചായത്ത് കോവിഡ്‌സുരക്ഷാ സമിതിയുടെ യോഗ തീരുമാനങ്ങൾ…………..

Aswathi Kottiyoor

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38 മത് ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox