24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Kelakam

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കേളകം:സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്‍റേയും സംസ്ഥാന തലത്തിൽ അനുവദിച്ച മുഴുവൻ യൂണിറ്റുകളുടെയും ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ
സ്കൂൾതല എസ് പി സി ഓഫീസിന്‍റെ ഉദ്ഘാടനം പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണിജോസഫ് നിർവഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ എം പി ഡോ. വി ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡണ്ട് അഭിവന്ദ്യ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. കേളകം പ്രിന്‍സിപ്പല്‍ എസ് ഐ ജാന്‍സി മാത്യു എസ്പിസി പതാക കൈമാറി.
ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത എസ്പിസി സര്‍ട്ടിഫിക്കറ്റ് അനാശ്ഛാദനം ചെയ്തു.
കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെക്കുറ്റ് അമ്മക്കൂട്ടം സഹായനിധി കൈപ്പറ്റി. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുണ്ണി, വാർഡ് മെമ്പർ സുനിത രാജു, സ്കൂൾ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറേക്കര,
പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ, മദര്‍ പിടിഎ പ്രസിഡന്‍റ് ബീന ഉണ്ണി, പ്രിൻസിപ്പാൾ എന്‍ ഐ ഗീവർഗീസ്, മുൻ പ്രധാനാധ്യാപകൻ പി പി വ്യാസ്ഷ, പൂർവ്വവിദ്യാർത്ഥി സംഘടന സെക്രട്ടറി ഇ പി ഐസക് എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ സമ്മേളനത്തിൽ
സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.
അഡീഷണല്‍ കമൃൂണിറ്റി പോലീസ് ഓഫീസര്‍ അശ്വതി കെ ഗോപിനാഥ് പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജോബി ഏലിയാസ് നന്ദിയും പറഞ്ഞു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പരിപാടി ലൈവായി കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

Related posts

കേളകം ഗ്രാമപഞ്ചായത്ത് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു

Aswathi Kottiyoor

സുവര്‍ണ്ണ കേളകം സുന്ദര കേളകം പദ്ധതിയുടെ ഭാഗമായുള്ള തടയണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി ………

Aswathi Kottiyoor

കേരള ഡയറി എക്സ്പോ 2023 ബഹു മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു:കാർഷിക മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ വർധിപ്പിക്കാൻ എക്സ്പോയ്ക്ക് കഴിയുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി.*

Aswathi Kottiyoor
WordPress Image Lightbox