23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • അനുമതിയില്ലാതെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കരുത്; സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം.
Kerala

അനുമതിയില്ലാതെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കരുത്; സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം.

സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കലാ സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതിയ ഉത്തരവ് പ്രകാരം അനുമതിയില്ലാതെ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വന്തം സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല. മുമ്പ് വിരമിച്ച ഉദ്യോഗസ്ഥരാണെങ്കില്‍ പോലും സര്‍വീസ് സ്റ്റോറികള്‍ പ്രസിദ്ധീകരിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു.എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. അപേക്ഷയ്‌ക്കൊപ്പം എന്താണോ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നത് അതിന്റെ പകര്‍പ്പും നല്‍കണം. ഇത് പ്രസിദ്ധീകരണ യോഗ്യമാണെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത് അതനുസരിച്ച് അനുമതി നല്‍കിയാല്‍ മാത്രമെ അവ പ്രസിദ്ധീകരിക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കു.
മാത്രമല്ല കലാ- സാഹിത്യ- സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണമുണ്ട്. ഏത് മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി അപേക്ഷ നല്‍കി അനുമതി വാങ്ങിയാല്‍ മാത്രമേ ഇനിമുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ മേഖലകളില്‍ വ്യാപരിക്കാനാകു.

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഉള്ളില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കുവെന്ന് ജീവനക്കാര്‍ സത്യവാങ്മൂലം നല്‍കുകയും വേണം.

Related posts

ആരോഗ്യ ഇന്‍ഷുറന്‍സ്; പരിരക്ഷയില്ലാതെ 40 കോടി ജനങ്ങള്‍.

Aswathi Kottiyoor

ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജാക്കാൻ കെഎസ്ഇബിയുടെ സ്വന്തം ആപ്‌

Aswathi Kottiyoor

ഇന്ധനവില കൊള്ള; നാളെ സംസ്ഥാനത്ത്‌ ചക്രസ്‌തംഭന സമരം.

Aswathi Kottiyoor
WordPress Image Lightbox