27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മൈക്രോസോഫ്റ്റിൽ ഇനി പാസ്‍വേഡ് ഇല്ലാക്കാലം
Kerala

മൈക്രോസോഫ്റ്റിൽ ഇനി പാസ്‍വേഡ് ഇല്ലാക്കാലം

പാസ്‍വേഡ് ഇല്ലാതെ മൈക്രോസോഫ്റ്റ് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ അവസരമൊരുങ്ങുന്നു. പാസ്‍വേഡുകൾ ഉപേക്ഷിക്കാൻ ഉപയോക്താക്കൾക്കു മൈക്രോസോഫ്റ്റ് അനുമതി നൽകി. ഫോണിലെ മൈക്രോസോഫ്റ്റ് ഓതന്റിക്കേറ്റർ ആപ്, വിൻഡോസ് ഹലോ, സെക്യൂരിറ്റി കീ, വെരിഫിക്കേഷൻ എസ്എംഎസ് എന്നിങ്ങനെ പല മാർഗങ്ങളാണ് പാസ്‍വേഡിനു ബദലായി അവതരിപ്പിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ സേവനം പൂർണതോതിലാകും.

പാസ്‍വേഡ് വിരോധം?

വിവിധ സുരക്ഷാപ്രശ്നങ്ങളുള്ളതിനാൽ പാസ്‍വേഡ് തലവേദനയാണെന്നാണു മൈക്രോസോഫ്റ്റിന്റെ പക്ഷം. ഓർത്തിരിക്കാൻ പ്രയാസവും എന്നാൽ എളുപ്പത്തിൽ തകർക്കാൻ കഴിയുന്നതുമായ സുരക്ഷാസംവിധാനമാണ് പാസ്‍വേഡ് എന്ന് മൈക്രോസോഫ്റ്റ് സെക്യൂരിറ്റി വൈസ് പ്രസിഡന്റ് വസു ജക്കാൽ പറയുന്നു. ദുർബലമായ പാസ്‍വേഡുകളാണു പല സൈബർ ആക്രമണങ്ങൾക്കും വഴിവയ്ക്കുന്നത്. ഒരു സെക്കൻഡിൽ 579 പാസ്‍വേഡ് അറ്റാക്കുകളാണു നടക്കുന്നതെന്നും മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടുന്നു.

എങ്ങനെ?

ആപ് സ്റ്റോറിലെ മൈക്രോസോഫ്റ്റ് ഓതന്റിക്കേറ്റർ ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയാണ് ആദ്യപടി. ഇതിനു ശേഷം മൈക്രോസോഫ്റ്റ് അക്കൗണ്ട് സൈൻ ഇൻ ചെയ്ത് അഡ്വാൻസ്ഡ് സെക്യൂരിറ്റി ഓപ്ഷൻസ് തിരഞ്ഞെടുക്കുക. അതിനു ചുവടെയുള്ള പാസ്‍വേഡ്‌ലെസ് അക്കൗണ്ട് ‘Turn on’ ചെയ്യുക. തുടർന്ന് ഫോണിലെത്തുന്ന നോട്ടിഫിക്കേഷൻ അപ്രൂവ് ചെയ്യുന്നതോടെ അക്കൗണ്ട് പാസ്‍വേഡ് മുക്തമായി. തുടർന്ന് ലോഗിൻ ചെയ്യുന്ന സമയത്ത് ആപ്പിന്റെ സൗകര്യം ഉപയോഗിക്കാം.

Related posts

വി​ദ്യാ​ർ​ഥി​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം: സി​ബി​എ​സ്ഇ

Aswathi Kottiyoor

ആസാമില്‍ കനത്ത മഴ; 14 മരണം

Aswathi Kottiyoor

ബെവ്‌കോ ചില്ലറ വിൽപനശാലകളിൽ ഓൺലൈനായി മദ്യം ബുക്ക് ചെയ്യാം

Aswathi Kottiyoor
WordPress Image Lightbox