22.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ചാണപ്പാറ സ്വദേശിയുടെ ഡ്രൈവിങ്‌ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ കോടതി ഉത്തരവ്
Kelakam

ചാണപ്പാറ സ്വദേശിയുടെ ഡ്രൈവിങ്‌ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ കോടതി ഉത്തരവ്

ഹെൽ​െമറ്റും മാസ്കും ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച കേസിൽ ഡ്രൈവിങ്‌ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനും 4000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവ്. കഴിഞ്ഞ ഏപ്രിൽ 27-ന് കൂത്തുപറമ്പ് പോലീസ് ചാർജ് ചെയ്ത കേസിലാണ് മുതിയങ്ങയിലെ മുഹമ്മദ് ഫയാസിന്റെ (49) ഡ്രൈവിങ്‌ ലൈസൻസാണ്‌ സസ്പെൻഡ് ചെയ്യാനും പിഴയടക്കാനും കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്രേട്ട് എ.എഫ്. ഷിജു ഉത്തരവിട്ടത്. കൂത്തുപറമ്പ് ബസ്‌സ്റ്റാൻഡിനുസമീപം വാഹനപരിശോധനയ്ക്കിക്കിടെയാണ് ഇയാൾക്കെതിരേ കേസെടുത്തത്. ഹെൽ​െമറ്റും മാസ്കും ധരിക്കാതെ രണ്ടുപേരെ പിന്നിലിരുത്തി ഇരുചക്രവാഹനം ഓടിച്ചതിന് ചാണപ്പാറ സ്വദേശി സിനീഷിന്റെ (28) ഡ്രൈവിങ്‌ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനും 3200 രൂപ പിഴയീടാക്കാനും കോടതി ഉത്തരവിട്ടു.

Related posts

ഗതാഗതക്രമീകരണം: നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു

Aswathi Kottiyoor

കുടി വെള്ളം പാഴ്ആയിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ

Aswathi Kottiyoor

കേളകം മണ്ഡലം കമ്മറ്റി ഓഫീസില്‍ രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങ് നടന്നു…….

Aswathi Kottiyoor
WordPress Image Lightbox