23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ആർബി ഐ മുന്നറിയിപ്പ് അവഗണിക്കരുതേ, അക്കൗണ്ട് കാലിയാകും
Kerala

ആർബി ഐ മുന്നറിയിപ്പ് അവഗണിക്കരുതേ, അക്കൗണ്ട് കാലിയാകും

കെ വൈ സി രേഖകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുതെന്ന്് ബാങ്ക് അക്കൗണ്ടുടമകള്‍ക്ക് ആര്‍ ബി ഐ മുന്നറിയിപ്പ്. അറിയപ്പെടാത്ത ഉറവിടങ്ങളില്‍ നിന്ന് വരുന്ന അത്തരം അറിയിപ്പുകള്‍ അവഗണിച്ചില്ലെങ്കില്‍ തട്ടിപ്പുകള്‍ക്കിരയായേക്കാമെന്ന് കേന്ദ്ര ബാങ്ക്. കെ വൈ സി രേഖകള്‍ നല്‍കാനും പുതുക്കാനും ആവശ്യപ്പെട്ട് അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള എസ് എം എസ് സന്ദേശങ്ങളും ഫോണ്‍ വിളികളും തുടര്‍ക്കഥയാവുകയും ഇത് തട്ടിപ്പിന് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് ആര്‍ ബി ഐ തന്നെ ഇത്തരം മുന്നറിയിപ്പുമായി രംഗത്തു വന്നത്. നേരത്തെ എസ് ബി ഐ അടക്കമുള്ള ബാങ്കുകളും ഇതേ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

അക്കൗണ്ട് കാലിയാകും

അക്കൗണ്ട് ലോഗിന്‍ ഐ ഡി , ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് പിന്‍ നമ്പറുകള്‍ എന്നിവ ഉപഭോക്താക്കള്‍ ഒരു കാരണവശാലും കൈമാറരുത്. കെ വൈ സി വിവരങ്ങള്‍, പാസ് വേര്‍ഡ്. ഒടിപി തുടങ്ങി അക്കൗണ്ടുമായി ബന്ധപ്പെട്ടവയും കൈമാറരുത്. ഇങ്ങനെ ചെയ്യുന്നത് അക്കൗണ്ട് കാലിയാക്കുന്ന തട്ടിപ്പിന്റെ ആദ്യ പടിയാണെന്നും ആര്‍ ബി ഐ കഴിഞ്ഞ ദിവസം പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.

യഥാര്‍ഥ അക്കൗണ്ടുടമയാണെന്നുറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് കെ വൈ സി ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് ഫോണിലൂടെയോ, സന്ദേശങ്ങളിലൂടെയോ ആവശ്യപ്പെടാറില്ല. ഡിസംബര്‍ 31 വരെ കെ വൈ സി രേഖകള്‍ പുതുക്കുന്നത് കേന്ദ്ര ബാങ്ക് നിര്‍ദേശാനുസരണം ബാങ്കുകള്‍ നീട്ടി വച്ചിട്ടുണ്ട്.

Related posts

വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അപകടം; എട്ടുവയസ്സുകാരി മരിച്ചു,മൂന്ന് കുട്ടികൾക്ക് പരിക്ക്

Aswathi Kottiyoor

അഖിലയുടെ ബാഡ്ജ് തെറ്റിദ്ധരിപ്പിക്കുന്നത്’; നടപടി ശരിയല്ലെന്ന് സിഎംഡി, സ്ഥലംമാറ്റം പിന്‍വലിച്ചു.

Aswathi Kottiyoor

ബാലസോർ ട്രെയിൻ അപകടം; സിഗ്‌നൽ സംവിധാനം പാളിയെന്ന്‌ സമ്മതിച്ച്‌ കേന്ദ്രം, ഇനിയും തിരിച്ചറിയാതെ 41 മൃതദേഹങ്ങൾ

Aswathi Kottiyoor
WordPress Image Lightbox