27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി മാ​ക്കൂ​ട്ട​ത്ത് സ്ഥി​രം ചെ​ക്ക് പോ​സ്റ്റ്
Kerala

കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി മാ​ക്കൂ​ട്ട​ത്ത് സ്ഥി​രം ചെ​ക്ക് പോ​സ്റ്റ്

ഇ​രി​ട്ടി: ഇ​രി​ട്ടി-​വീ​രാ​ജ് പേ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ മാ​ക്കൂ​ട്ട​ത്ത് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​മാ​യി ക​ർ​ണാ​ട​ക ആ​രം​ഭി​ക്കു​ന്ന സ്ഥി​രം​സം​വി​ധാ​നം അ​ടു​ത്ത​യാ​ഴ്ച പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. മാ​ക്കൂ​ട്ടം വ​നം​വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം ക​ണ്ടെ​യ്‌​ന​ർ സം​വി​ധാ​ന​ത്തി​ലു​ള്ള ഓ​ഫീ​സാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക.
ഇ​വി​ടെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം സ്ഥാ​പി​ച്ച കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​നാ​സം​വി​ധാ​നം പു​തി​യ ഓ​ഫീ​സി​ലേ​ക്കു മാ​റ്റാ​നാ​ണ് തീ​രു​മാ​നം.
ഭാ​വി​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ഥി​രം സം​വി​ധാ​ന​മാ​യി ഇ​തി​നെ മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ജി​ല്ലാ ആ​സ്ഥാ​ന​മാ​യ മ​ടി​ക്കേ​രി​യി​ലെ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ മ​റ​വി​ൽ ഇ​പ്പോ​ഴ​ത്തെ താ​ത്കാ​ലി​ക ചെ​ക്ക് പോ​സ്റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ചി​ല സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. നേ​ര​ത്തെ ചു​രം റോ​ഡി​ൽ വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച സ​മ​യ​ത്ത് മാ​ക്കൂ​ട്ടം ചെ​ക്ക് പോ​സ്റ്റ് വ​ഴി പ​ണം വാ​ങ്ങി ചി​ല ജീ​വ​ന​ക്കാ​ർ വാ​ഹ​നം ക​ട​ത്തി​വി​ട്ടി​രു​ന്നു. ഇ​തു പ​രാ​തി​യാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും ചെ​ക്ക് പോ​സ്റ്റി​ൽ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.
ഇ​പ്പോ​ൾ മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ൽ ക​ർ​ണാ​ട​ക മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​നാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നു​മി​ല്ല. വ​ന​ത്തി​നു​ള്ളി​ലൂ​ടെ​യു​ള്ള പാ​ത​യാ​യ​തി​നാ​ൽ മാ​ക്കൂ​ട്ട​ത്തും പെ​രു​മ്പാ​ടി​യി​ലും വ​നം വ​കു​പ്പി​ന്‍റെ ചെ​ക്ക് പോ​സ്റ്റാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും യാ​ത്രാ​വാ​ഹ​ന​ങ്ങ​ളും അ​തി​ർ​ത്തി ക​ട​ന്ന് പ്ര​വേ​ശി​ക്കു​ന്ന മേ​ഖ​ല​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ഥി​രം സം​വി​ധാ​നം വേ​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തെ​യും ഉ​യ​ർ​ന്നി​രു​ന്നു. ഇ​പ്പോ​ൾ കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ തു​ട​ങ്ങു​ന്ന പ​രി​ശോ​ധ​നാ സം​വി​ധാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​കാ​തെ വാ​ഹ​ന പ​രി​ശോ​ധ​നാ ക്ര​മീ​ക​ര​ണ​വും ഏ​ർ​പ്പെ​ടു​ത്തും.
കേ​ര​ള അ​തി​ർ​ത്തി​യി​ൽ കൂ​ടു​ത​ൽ പി​ടി​മു​റു​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി പു​തി​യ സം​വി​ധാ​ന​ത്തെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​വും ഇ​തി​നു പി​ന്നി​ലു​ണ്ട്. കൂ​ട്ടു​പു​ഴ പാ​ലം ക​ട​ന്ന് മാ​ക്കൂ​ട്ട​ത്തെ ബാ​രാ​പോ​ൾ പു​ഴ​യോ​ര​ത്തെ കേ​ര​ള​ത്തി​ന്‍റെ റ​വ​ന്യൂ ഭൂ​മി മു​ഴു​വ​ൻ ത​ങ്ങ​ളു​ടേ​താ​ണെ​ന്നാ​ണ് ക​ർ​ണാ​ട​ക വ​നം​വ​കു​പ്പി​ന്‍റെ അ​വ​കാ​ശ​വാ​ദം. ഈ ​വാ​ദം ഉ​യ​ർ​ത്തി​യാ​ണ് ര​ണ്ടു വ​ർ​ഷ​ത്തോ​ളം കൂ​ട്ടു​പു​ഴ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് ത​ട​ഞ്ഞ​ത്.

Related posts

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കടലിലെ പ്ലാസ്റ്റിക് സമൃദ്ധി കൂടുന്നത് ഭക്ഷ്യ ശൃംഖലക്ക് ഭീഷണിയെന്ന് പഠന റിപ്പോര്‍ട്ടുകള്‍

Aswathi Kottiyoor

മങ്കയത്ത് മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox