കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം 17ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സ്കൂളിൽ ചേരുന്ന യോഗത്തിൽ സണ്ണിജോസഫ് എംഎൽ എ മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടന പരിപാടികള്‍ ഓൺലൈനിൽ കാണുന്നതിന് തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്.
എട്ടാം ക്ലാസിലെ കുട്ടികളെയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കുന്നത്. 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും പരീക്ഷയുടെയും കായികക്ഷമതയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. രണ്ടു വർഷത്തെ പരിശീലനമാണ് നൽകുക. കമ്യൂണിറ്റി പോലീസ് ഓഫീസറായ അധ്യാപകൻ ജോബി ഏലിയാസും അഡീഷണൽ കമ്യൂണിറ്റി പോലീസ് ഓഫീസറായ കെ.അശ്വതി ഗോപിനാഥും പരിശീലനത്തിന് നേതൃത്വം നൽകും. മുഖ്യാധ്യാപകൻ എം.വി. മാത്യുവാണ് സ്കൂള്‍ ലെവല്‍ ഉപദേശകസമിതി ചെയര്മാന് . കേളകം പോലീസ് സ്റ്റേഷന്റെ നിയന്ത്രണത്തിലായിരിക്കും യൂണിറ്റ്.