23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കാ​ട്ടു​പ​ന്നി ശ​ല്യം: ഒളിച്ചുകളിച്ചു കേ​ര​ളം
Kerala

കാ​ട്ടു​പ​ന്നി ശ​ല്യം: ഒളിച്ചുകളിച്ചു കേ​ര​ളം

കേ​​​ര​​​ള​​​ത്തി​​​ല്‍ ക​​​ര്‍​ഷ​​​ക​​​ര്‍​ക്കും കൃ​​​ഷി​​​ക്കും ദു​​​രി​​​ത​​​മാ​​​കു​​​ന്ന കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ശ​​​ല്യം നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ 2011 മു​​​ത​​​ല്‍ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍ വ​​​ഴി ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചെ​​​ന്ന അ​​വ​​കാ​​ശ​​വാ​​ദ​​വു​​മാ​​യി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​ർ. കാ​​​ട്ടു​​​പ​​​ന്നി ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലൊ​​​ന്നും അ​​​തി​​​നെ വെ​​​ടി​​​വ​​​യ്ക്കാ​​​നോ കൊ​​​ല്ലാ​​​നോ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍​ക്കോ ക​​​ര്‍​ഷ​​​ക​​​ര്‍​ക്കോ അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നി​​​രി​​​ക്കെ​​​യാ​​​ണു സ​​​ര്‍​ക്കാ​​​രി​​​ന്‍റെ മ​​​റി​​​ച്ചു​​​ള്ള വാ​​ദം.

പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍ വ​​​ഴി എ​​​ന്തെ​​​ല്ലാം ന​​ട​​പ​​ടി​​ക​​ളാ​​ണു സ്വീ​​ക​​രി​​ച്ച​​തെ​​ന്ന കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ രേ​​ഖാ​​മൂ​​ല​​മു​​ള്ള ചോ​​​ദ്യ​​ത്തി​​നു മ​​​റു​​​പ​​​ടി​ ന​​ൽ​​കാ​​തെ കേ​​​ര​​​ളം ഒ​​ഴി​​ഞ്ഞു​​മാ​​റു​​ക​​യും ചെ​​യ്തു. കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ല്‍നി​​​ന്നു വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ല​​​ഭി​​​ച്ച രേ​​​ഖ​​​ക​​​ളി​​​ലാ​​​ണു കാ​​​ല​​​ങ്ങ​​​ളാ​​​യി ക​​​ര്‍​ഷ​​​ക​​​ര്‍ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ട്ടു​​​പ​​​ന്നി വി​​​ഷ​​​യ​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഒ​​​ളി​​​ച്ചു​​​ക​​​ളി പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

വ​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം ഷെ​​​ഡ്യൂ​​​ള്‍ മൂ​​​ന്നി​​​ലാ​​​ണു കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ള്‍ നാ​​​ട്ടി​​​ലി​​​റ​​​ങ്ങി മ​​​നു​​​ഷ്യ​​​ജീ​​​വ​​​നോ കൃ​​​ഷി​​​ക്കോ നാ​​​ശ​​​മു​​​ണ്ടാ​​​ക്കി​​​യാ​​​ല്‍ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലാ​​​നു​​​ള്ള അ​​​നു​​​മ​​​തി വ​​​നം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കു മാ​​​ത്ര​​​മാ​​​ണ്. കൃ​​​ഷി എ​​​ത്ര ന​​​ശി​​​പ്പി​​​ച്ചാ​​​ലും ക​​​ര്‍​ഷ​​​ക​​​ര്‍ കാ​​​ട്ടു​​​പ​​​ന്നി​​​യെ കൊ​​​ല്ലു​​​ന്ന​​​തു നി​​​ല​​​വി​​​ല്‍ ശി​​​ക്ഷാ​​​ര്‍​ഹ​​​മാ​​​ണ്.

കാ​​​ട്ടു​​​പ​​​ന്നി​​​യെ ഷെ​​​ഡ്യൂ​​​ള്‍ അ​​​ഞ്ചി​​​ലെ ക്ഷു​​​ദ്ര​​​ജീ​​​വി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ നേ​​​ര​​​ത്തെ കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​തി​​​നാ​​​യി 2020 ന​​​വം​​​ബ​​​ര്‍ ഒ​​​ന്നി​​​നു സം​​​സ്ഥാ​​​നം ന​​​ല്‍​കി​​​യ ക​​​ത്ത് കേ​​​ന്ദ്രം ത​​​ള്ളി.

കാ​​​ട്ടു​​​പ​​​ന്നി ശ​​​ല്യം നേ​​​രി​​​ടാ​​​ന്‍ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍​ക്ക് അ​​​ധി​​​കാ​​​രം കൊ​​​ടു​​​ത്തു പ്ര​​​ശ്‌​​​നം പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര​​​നി​​​ര്‍​ദേ​​​ശം. തെ​​​ലു​​​ങ്കാ​​​ന ഉ​​​ള്‍​പ്പ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ സ​​​മാ​​​ന​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ന്മാ​​​ര്‍​ക്ക് അ​​​ധി​​​കാ​​​രം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

Related posts

ലോക്ഡൗണിൽ മലയാളിയുടെ വിശപ്പകറ്റിയ ‘ഹീറോ’; മഴയിൽ വൻ തിരിച്ചടി, ഉണ്ടാവുമോ വല്ലതും ബാക്കി?.

Aswathi Kottiyoor

എന്ത് ലഹരി അടിച്ചാലും നിങ്ങളെ കുടുക്കും; ലഹരി ഉ​പ​യോ​ഗി​ച്ച​ശേ​ഷം വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ ആ​ല്‍​ക്കോ സ്‌​കാ​ന്‍ വാ​നുമായി പോലീസ്.*

Aswathi Kottiyoor

മലബാറിലെ പ്ലസ്‌ വൺ സീറ്റ്‌ ക്ഷാമം പരിഹരിക്കും ; മലപ്പുറത്ത്‌ 14 അധിക ബാച്ച്‌

Aswathi Kottiyoor
WordPress Image Lightbox