24.2 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • ഹിന്ദി ദിനാഘോഷം ;കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദിദിനം ആചരിച്ചു.
Kelakam

ഹിന്ദി ദിനാഘോഷം ;കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദിദിനം ആചരിച്ചു.

കേളകം: ദേശീയ ഭാഷയായ ഹിന്ദിയുടെ മഹത്ത്വം തിരിച്ചറിയുന്നതിനും ഹിന്ദി ഭാഷയോടുള്ള സ്നേഹവും താല്‍പര്യവും കുട്ടികളില്‍ വളര്‍ത്തുന്നതിനുമായി കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദിദിനം സമുചിതമായി ആചരിച്ചു. കണ്ടങ്കാളി ഷേണായിസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും ഈ വർഷത്തെ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ സുരേഷ് അന്നൂർ ദിനാചരണം ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികൾ നിർമ്മിച്ച ഡിജിറ്റൽ മാഗസിൻ ‘ഝലക്’ ഹെഡ് മാസ്റ്റർ എം.വി മാത്യു പ്രകാശനം ചെയ്തു. എൻ.റ്റി മേരി ടീച്ചർ ആശംസകൾ അർപ്പിച്ചു. സാഹിത്യകാരൻമാരെ പരിചയപ്പെടുത്തൽ, പ്രേം ചന്ദ് കഥ അവതരണം തുടങ്ങി കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. അധ്യാപിക എം ജി ഷൈന സ്വാഗതവും മാസ്റ്റര്‍ അനയ് പ്രസാദ് നന്ദിയും പറഞ്ഞു.

Related posts

സി പി ഐ എം കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമദിനം ആചരിച്ചു

Aswathi Kottiyoor

ലയണ്‍സ് ക്ലബ്ബ് കേളകം 318 ഇയില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി……….

Aswathi Kottiyoor
WordPress Image Lightbox