26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ആരോഗ്യ വിഭാഗം ജീവനക്കാരോട് മുഖ്യമന്ത്രി; വയോജനങ്ങളെ നേരിട്ടുകണ്ട് വിവരം അന്വേഷിക്കണം
Kerala

ആരോഗ്യ വിഭാഗം ജീവനക്കാരോട് മുഖ്യമന്ത്രി; വയോജനങ്ങളെ നേരിട്ടുകണ്ട് വിവരം അന്വേഷിക്കണം

ആരോഗ്യ കേന്ദ്രങ്ങളിലെ ഒരു വിഭാഗം ജീവനക്കാർ അവശത അനുഭവിക്കുന്ന വയോജനങ്ങളെ കാണാനും വിവരം അന്വേഷിക്കാനും മാസത്തിൽ ഏതാനും ദിവസം തയാറാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം കർമപദ്ധതി ആർദ്രം സംസ്ഥാന കർമ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ലാബ് സൗകര്യം വർധിപ്പിക്കുമെന്നും ടെലി മെഡിസിൻ വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷയം, മലേറിയ, മന്ത് തുടങ്ങിയ രോഗങ്ങൾ പൂർണമായി നിർമാർജനം ചെയ്യണം. കാൻസർ വ്യാപനം തടയാനും മുൻകൂട്ടി കണ്ടെത്താനും ശക്തമായ നടപടി ഉണ്ടാകണം.

വയോജനങ്ങളുടെയും അവരിൽ രോഗബാധിതരായവരുടെയും കാര്യം ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കണം. പരസഹായം ഇല്ലാതെ കാര്യങ്ങൾ ചെയ്യാനാകാത്ത ധാരാളം വയോജനങ്ങളുണ്ട്. ആരോഗ്യ സംവിധാനത്തിന്റെ പ്രത്യേക ശ്രദ്ധ ഇത്തരക്കാരുടെ കാര്യത്തിൽ ഉണ്ടാകണം.

ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ വാർഷിക പരിശോധന നടത്തണം. സ്വയം പരിശോധന നടത്താത്തവരെ കണ്ടെത്തി പരിശോധിപ്പിക്കണം. ഒഴിഞ്ഞു നിൽക്കാനുള്ള പ്രവണതയുള്ളവരെക്കൂടി പങ്കാളികളാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ ശക്തമായ പ്രചാരണം നടത്തണം. ഐസലേഷൻ ബ്ലോക്കുകൾ കാലതാമസമില്ലാതെ പ്രാവർത്തികമാക്കണം. മിഷൻ പ്രവർത്തനത്തിന് ആവശ്യമായ നോഡൽ ഓഫിസർമാരെ നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മന്ത്രി വീണാ ജോർജ്, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ, നവകേരളം കർമപദ്ധതി കോഓർഡിനേറ്റർ ടി.എൻ.സീമ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ആദ്യ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നാലിന്

കുതിച്ചുയരുന്നവിലയിൽ പൊറുതിമുട്ടി ജനങ്ങൾ ഈ 8 സാധനങ്ങൾക്ക് വിലകൂടി; അവശ്യസാധനങ്ങൾക്ക് 3 മുതൽ 30% വരെ വില വർധന

വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ തോക്കും കാട്ടുപന്നിയുടെ എന്നുകരുതുന്ന നെയ്യുമായി ഒരാളെ മുഴക്കുന്ന് പോലീസ്

Aswathi Kottiyoor
WordPress Image Lightbox