25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വ​യ​നാ​ട്-​ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല്‍​ച്ചു​രം റോ​ഡ് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് ഏ​റ്റെ​ടു​ത്തു.
Kerala

വ​യ​നാ​ട്-​ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല്‍​ച്ചു​രം റോ​ഡ് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് ഏ​റ്റെ​ടു​ത്തു.

വ​യ​നാ​ട്-​ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല്‍​ച്ചു​രം റോ​ഡ് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് ഏ​റ്റെ​ടു​ത്തു. ഇ​തി​െന്‍റ ഭാ​ഗ​മാ​യി ബോ​ര്‍​ഡ് അ​ധി​കൃ​ത​ര്‍ പാ​ല്‍​ച്ചു​രം സ​ന്ദ​ര്‍​ശി​ച്ച്‌ പ​രി​ശോ​ധ​ന ന​ട​ത്തി. വ​ട​ക​ര ചു​രം ഡി​വി​ഷ​ന് കീ​ഴി​ലാ​ണ് ഇ​തു​വ​രെ പാ​ല്‍​ച്ചു​രം ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​നി പാ​ല്‍​ച്ചു​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും നി​ര്‍​വ​ഹി​ക്കു​ക കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് ആ​യി​രി​ക്കും. ബോ​യ്സ്ടൗ​ണ്‍ മു​ത​ല്‍ അ​മ്ബാ​യ​ത്തോ​ടു​വ​രെ​യു​ള്ള ചു​രം റോ​ഡി​െന്‍റ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ശോ​ധി​ക്കു​ന്ന​തി​നും നി​ര്‍​ദി​ഷ്​​ട മ​ട്ട​ന്നൂ​ര്‍ – മാ​ന​ന്ത​വാ​ടി വി​മാ​ന​ത്താ​വ​ള റോ​ഡി​െന്‍റ സ്ഥി​തി വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​ണ് പ്ര​ധാ​ന​മാ​യും സം​ഘം എ​ത്തി​യ​ത്. മ​ഴ മാ​റി​യാ​ല്‍ ഉ​ട​ന്‍ അ​ടി​യ​ന്ത​ര​മാ​യി പാ​ല്‍​ച്ചു​രം റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

നി​ല​വി​ല്‍ പാ​ല്‍​ച്ചു​രം റോ​ഡ് ത​ക​ര്‍​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. വി​മാ​ന​ത്താ​വ​ള റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​റോ​ഡി​െന്‍റ പ്രോ​ജ​ക്‌ട് റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ സ​ര്‍​ക്കാ​റി​ന് സ​മ​ര്‍​പ്പി​ക്കും. മ​ട്ട​ന്നൂ​രി​ല്‍​നി​ന്നാ​രം​ഭി​ക്കു​ന്ന നാ​ലു​വ​രി​പ്പാ​ത പാ​ല്‍​ച്ചു​ര​ത്തി​ല്‍ ര​ണ്ടു വ​രി​യാ​ക്കി​യാ​കും വി​ക​സി​പ്പി​ക്കു​ക​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള റോ​ഡി​ല്‍ കേ​ള​കം, പേ​രാ​വൂ​ര്‍ ടൗ​ണു​ക​ളെ ഒ​ഴി​വാ​ക്കി​യു​ള്ള പ്ര​പ്പോ​സ​ലാ​ണ് ഇ​പ്പോ​ള്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ കേ​ള​ക​ത്ത് ബൈ​പ്പാ​സ് നി​ര്‍​മാ​ണ​ത്തി​ന് മൂ​ന്നു പ്ര​പ്പോ​സ​ല്‍ നി​ല​വി​ലു​ണ്ട്. ഇ​തി​െന്‍റ അ​ന്തി​മ തീ​രു​മാ​നം ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി സം​സാ​രി​ച്ച്‌ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് ക​ണ്ണൂ​ര്‍ അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ പി. ​സ​ജി​ത്ത്, അ​സി. എ​ന്‍​ജി​നീ​യ​ര്‍ പി.​കെ. റോ​ജി, പ്രോ​ജ​ക്‌ട് മാ​നേ​ജ​ര്‍ പ്രി​ന്‍​സി പോ​ള്‍ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി പാ​ല്‍​ച്ചു​ര​ത്തി​ല്‍ എ​ത്തി​യ​ത്. കൊ​ട്ടി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ റോ​യി ന​മ്ബു​ടാ​കം, കൊ​ട്ടി​യൂ​ര്‍ ജ​ന​സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഫാ. ​ബാ​ബു മാ​പ്ല​ശ്ശേ​രി, ജി​ല്‍​സ്.​എം മേ​ക്ക​ല്‍, റെ​ജി ക​ന്നു​കു​ഴി തു​ട​ങ്ങി​യ​വ​രു​മാ​യും ഉ​ദ്യോ​ഗ​സ്ഥ സം​ഘം ച​ര്‍​ച്ച ന​ട​ത്തി.

Related posts

ര​ണ്ടാം ത​രം​ഗം ശ​ക്തം; ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു.

Aswathi Kottiyoor

*മധുവിന്‍റേത് കസ്റ്റഡി മരണമല്ല, പോലീസ് മര്‍ദ്ദനത്തിന് തെളിവില്ല- മജിസ്റ്റീരിയല്‍ റിപ്പോർട്ട്.*

Aswathi Kottiyoor

കോവിഡ് ബാധയ്ക്ക് ശേഷമുള്ള ആന്‍റിബോഡികള്‍ കുറഞ്ഞത് 10 മാസം നിലനില്‍ക്കുമെന്ന് പഠനം.

Aswathi Kottiyoor
WordPress Image Lightbox