കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായുള്ള പട്ടയവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ- എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന് നിര്‍വഹിക്കും. തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ കെ. സുധാകരന് എംപി, എംഎല്‍എമാരായ എം.വിജിന്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയില്‍ 830 പട്ടയങ്ങളാണ് വിതരണം ചെയ്യുക. ജില്ലാതല പട്ടയമേളയില്‍ 116 ഉം താലൂക്ക് കേന്ദ്രങ്ങളില്‍ 714ഉം പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ലക്ഷം വീട് പദ്ധതിപ്രകാരം ഭൂമി കൈവശം വച്ചവര്‍ക്കുള്ള പട്ടയം 18, ലാൻഡ് ട്രിബ്യൂണല്‍ പട്ടയം 805, ദേവസ്വം ഭൂമി പട്ടയം രണ്ട്, ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് നല്കുന്ന മിച്ചഭൂമി പട്ടയം അഞ്ച് എന്നിങ്ങനെയാണ് ജില്ലയില്‍ വിതരണം ചെയ്യുക.
previous post