ഇരിട്ടി: പാചക വാതക വിലവർധനയ്ക്കെതിരെ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത നടത്തുന്ന അടുപ്പുകൂട്ടി സമരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ഇരിട്ടിയിൽ നടക്കും. തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് സമരം ഉദ്ഘാടനം ചെയ്യും. അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിക്കും. അതിരൂപത ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തും. നെല്ലിക്കാംപൊയിൽ ഫൊറോനാ വികാരി ഫാ. ജോസഫ് കാവനാടിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. നെല്ലിക്കാംപൊയിൽ ഫൊറോന ഡയറക്ടർ ഫാ. ജെയ്സൺ കൂനാനി, ഗ്ലോബൽ വൈസ് പ്രസിഡന്റ് ബേബി നെട്ടനാനി, ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി അംഗം ബിനോയ് തോമസ്, രൂപത ഭാരവാഹികളായ ബെന്നി പുതിയാമ്പുറം, ഫിലിപ്പ് വെളിയത്ത്, സിസിലി പുഷ്പകുന്നേൽ, ജോർജ് വടകര, ഷീജ സെബാസ്റ്റ്യൻ, അൽഫോൻസ് കളപ്പുര, വർഗീസ് പള്ളിച്ചിറ, ഡേവിസ് ആലങ്ങാടൻ, ഫോറോനാ പ്രസിഡന്റുമാരായ ടോമി വെട്ടിക്കാട്ട് , മാത്യു അള്ളാങ്കോട്, ജോർജ് കാനാട്ട് എന്നിവർ പ്രസംഗിക്കും.