• Home
  • Kelakam
  • മികച്ച വിജയം നേടിയ കേളകം സ്റ്റേഷന്‍ പരിധിയിലെ 4 എസ് സി ,എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു.
Kelakam

മികച്ച വിജയം നേടിയ കേളകം സ്റ്റേഷന്‍ പരിധിയിലെ 4 എസ് സി ,എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു.

പ്രമോട്ടര്‍മാരുടെയും വാര്‍ഡ് മെമ്പര്‍മാരുടെയും സഹായത്തോടെയാണ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്.കേളകം സ്റ്റേഷന് കീഴില്‍ 4 സൈക്കിളുകളാണ് നല്‍കിയത്.സൈക്കിളുകളുടെ വിതരണോദ്ഘാടനം പേരാവൂര്‍ ഡിവൈഎസ്പി എം വി ജോണ്‍ നിര്‍വ്വഹിച്ചു.കേളകം സബ്ബ് ഇന്‍സ്പെക്ടര്‍ ടി.സുരേഷന്‍ അധ്യക്ഷത വഹിച്ചു.കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം,കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ്,പഞ്ചായത്തംഗങ്ങളായ ജീജ ജോസഫ് പാനികുളങ്ങര,ഷാജി പൊട്ടയില്‍,തോമസ്,സ്റ്റേഷന്‍ റൈറ്റര്‍ എ.മഹേഷ്,ജനമൈത്രി പോലീസ് ഓഫീസര്‍ സിജു ജോണി തുടങ്ങിയവര്‍ സംസാരിച്ചു.വിദ്യാര്‍ത്ഥികളായ അനൂപ്,ശശിന ശശി,അമൃത മണാളി,യദുകൃഷ്ണന്‍ എന്നിവര്‍ക്കാണ് സൈക്കിള്‍ നല്‍കിയത്

Related posts

ഇന്ത്യക്ക് അഭിമാനം റോമിലെ മദർ ജോസ്ഫീൻ വനീനി ആസ്പത്രി സർജറി ഹെഡ് ഓഫീസിനു മുമ്പിലെ റോഡിൻ്റെ പേര് സിസ്റ്റർ തെരേസ വെട്ടത്ത് റോഡ്…….

Aswathi Kottiyoor

ഇന്ധന വില വര്‍ധന ; കേളകം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം സംഘടിപ്പിച്ചു

Aswathi Kottiyoor

വർണക്കൂടാരം പ്രീ-പ്രൈമറി സ്കൂൾ സ്റ്റാർ പദ്ധതി മാസ്റ്റർ പ്ലാൻ അനാച്ഛാദനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox