• Home
  • Kerala
  • ഗതാഗത നിയമ ലംഘനം : അഞ്ച് വര്‍ഷത്തിനിടെ റദ്ദാക്കിയത് 259 കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ്
Kerala

ഗതാഗത നിയമ ലംഘനം : അഞ്ച് വര്‍ഷത്തിനിടെ റദ്ദാക്കിയത് 259 കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ്

വിവിധ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് അഞ്ചു വര്‍ഷത്തിനിടെ ഗതാഗത വകുപ്പ് റദ്ദാക്കിയത് 259 കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ്.
അമിതവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവയ്ക്കാണ് കൂടുതല്‍ പേരുടെയും ലൈസന്‍സ് റദ്ദാക്കിയത്.
അപകടരമായ രീതിയില്‍ വാഹനം ഓടിച്ചവര്‍, ട്രാഫിക് സിഗ്നല്‍ തെറ്റിച്ച്‌ വാഹനം ഓടിച്ചവര്‍, അമിത ഭാരം കയറ്റി ചരക്കുവാഹനം ഓടിച്ചവര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വാഹനം ഓടിച്ചവര്‍, ചരക്കുവാഹനത്തില്‍ ആളുകളെ കയറ്റി വാഹനം ഓടിച്ചവര്‍ തുടങ്ങിയവരും ഡ്രൈവിങ് ലൈസന്‍സ് നഷ്ടമായവരില്‍ ഉള്‍പ്പെടുന്നു.

2016 മേയ് മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കണക്കുകളാണ് ഗതാഗത വകുപ്പ് നല്‍കിയത്. ഈ കാലഘട്ടത്തില്‍ അപകടങ്ങളുടെ എണ്ണത്തിലും കേരളം മുന്‍പന്തിയിലാണ്.

ലോക്‌ഡൗണ്‍ കാലഘട്ടമായിരുന്ന 2020-ല്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി വരാതിരുന്നത്.

റോഡപകടങ്ങളുടെ എണ്ണം ദിവസേന വര്‍ധിച്ചുവരികയാണ്, ഇതിനൊപ്പം ഗതാഗത നിയമലംഘനങ്ങളും. ഈ സാഹചര്യത്തിലാണ് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ തുടങ്ങിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

Related posts

സ്പ​ർ​ശ് പദ്ധതി 13 വ​രെ

Aswathi Kottiyoor

പ്ല​സ് വ​ണ്‍ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും

Aswathi Kottiyoor

ഓണാഘോഷം സെപ്തംബർ 4 ന്*

Aswathi Kottiyoor
WordPress Image Lightbox