23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • *2026ൽ ചൈനയെ മറികടക്കും; 2030ൽ 150 കോടി കടക്കും’; എന്താണ് ഇന്ത്യയുടെ ഭാവി
Kerala

*2026ൽ ചൈനയെ മറികടക്കും; 2030ൽ 150 കോടി കടക്കും’; എന്താണ് ഇന്ത്യയുടെ ഭാവി

2047ൽ ഇന്ത്യയുടെ ജനസംഖ്യ ചൈനയ്ക്കു മുന്നിലെത്തുമെന്നാണ് തൊണ്ണൂറുകളിൽ യുഎൻ എജൻസികൾ പറഞ്ഞിരുന്നത്. എന്നാൽ 2001ലെ സെൻസസിനെ അധികരിച്ചു നടത്തിയ പഠനത്തിൽ‌ 2040ൽ‌ ഇന്ത്യ ചൈനയ്ക്കു മുന്നിലെത്തുമെന്ന് വിലയിരുത്തി. ഇന്ത്യയിലെ ജനസംഖ്യ വളർച്ചയും അതിനു കാരണമായി വിലയിരുത്തപ്പെട്ടു.ഒറ്റകുഞ്ഞെന്ന ചൈനീസ് നയത്തെയും ഒരു പരിധി വരെ പുകഴ്ത്തി. 2011ലെ സെൻസസിനു ശേഷം നടന്ന കണക്കെടുപ്പിൽ 2035ൽ‌ ഇന്ത്യ മുന്നിലെത്തുമെന്നു കുറിക്കപ്പെട്ടു. 2019ലെ യുഎൻ പ്രവചനത്തിൽ 2027ൽ ജനസംഖ്യയിൽ ചൈനയെ മറികടക്കുമെന്നു വിലയിരുത്തപ്പെട്ടു. എന്നാൽ, ചൈനയിലെ സെൻസസിന്റെയും ജനന നിരക്കിന്റെയും അടിസ്ഥാനത്തിൽ അടുത്തിടെ നടന്ന വിലയിരുത്തലിലാണ് 2025–26ൽ ഇന്ത്യ മുന്നിലെത്തുമെന്ന റിപ്പോർട്ട്.

ഇന്ത്യയുടെ കുഴപ്പമോ?
ഇന്ത്യൻ ജനസംഖ്യയിലെ വളർച്ചാ നിരക്കിന്റെ മാത്രമല്ല പ്രശ്നമെന്ന് വിലയിരുത്തപ്പെടുന്നു. ചൈനയിലെ ജനസംഖ്യ വളർച്ചാ നിരക്ക് കുറയുന്നതും ഇതിനു കാരണമാണ്. ചൈനീസ് ജനസംഖ്യ ക്രമാതീതമായി വളർന്നതിനെ തുടർന്ന് ഒറ്റക്കുട്ടി മാത്രം മതിയെന്ന നിബന്ധന എഴുപതുകളുടെ അവസാനമാണ് നടപ്പാക്കിയത്. ജനന നിരക്ക് കുറഞ്ഞതോടെ, 2015ലാണ് 2 കുട്ടികളെ വരെയാകാമെന്ന് തീരുമാനമെടുത്തത്. അതുകൊണ്ടും ചൈനയുടെ ജനന നിരക്ക് വർധിച്ചില്ല. അതോടെയാണ് മൂന്നു കുട്ടികൾ വരെയാകാമെന്ന തീരുമാനം അടുത്തിടെ ചൈനീസ് സർക്കാർ സ്വീകരിച്ചത്. മൂന്നു കുട്ടികൾ ആകാമെന്ന സർക്കാർ തീരുമാനത്തോടുള്ള പ്രതികരണം ഗുണകരമല്ലെന്നാണ് ചൈനയിൽ നിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ. വർധിച്ച ജീവിതച്ചെലവിൽ മൂന്നു പേരെ വളർത്താൻ പാടാണെന്നാണ് ചൈനയിലെ ദമ്പതികൾ പറയുന്നത്. ഒരു കാലത്ത് കൂടുതൽ ജനസംഖ്യ രാജ്യത്തിനു ഭാരമാകുമെന്ന് കരുതി ജനനത്തിനും പ്രസവത്തിനും നിയമം മൂലം നിയന്ത്രിച്ച ചൈനീസ് ഭരണകൂടമാണ് കൂടുതൽ കുട്ടികൾ വേണമെന്ന് ആഹ്വാനം ചെയ്യുന്നത്. വിവാഹം തന്നെ ബാധ്യതയെന്നു കരുതുന്ന സമൂഹത്തിൽ കുട്ടികൾ അതിബാധ്യതയെന്നതാകും ചിന്ത. കുട്ടികൾ വേണ്ടെന്ന ചിന്തകൾ പെരുകുന്നതിനെ അടിവരയിടുന്നതാണ് ചൈനയിലെ ഫെർട്ടിലിറ്റി റേറ്റിലെ കുറവ്.
മൂന്നു കുട്ടികൾ ആകാമെന്ന സർക്കാർ തീരുമാനം നല്ലതെങ്കിലും അത് വൈകാതെ മാറ്റുമെന്നാണ് ചൈനക്കാർ പറയുന്നത്. 1970ന്റെ അവസാനം വരെയും കൂടുതൽ കുട്ടികൾ നല്ലതെന്നു പ്രോത്സാഹിപ്പിച്ച സർക്കാരാണ് ‘ഒറ്റക്കുട്ടി’ നയം കൊണ്ടുവന്നത്. അവർ തന്നെയാണ് ആ നയം പിൻവലിച്ചതും.

കുറയുന്ന പ്രസവശേഷി നിരക്ക് (ഫെർട്ടിലിറ്റി റേറ്റ്)
നിലവിലെ ചൈനയിലെ ഫെർട്ടിലിറ്റി റേറ്റ് 1.61 ആണ്. 2015ലാണ് 2 കുട്ടികൾ വരെയാകാമെന്ന ചൈനീസ് സർക്കാരിന്റെ തീരുമാനം. അതിലൂടെ നേരിയ വ്യതിയാനം വന്നുവെന്നാണ് പറയുന്നത്. ആറ് വർഷത്തിനിടെ 0.18 ശതമാനത്തിന്റെ വർധന. എന്നാൽ, ഇന്ത്യയിലെ ഫെർട്ടിലിറ്റി റേറ്റ് 2.179 ആണ്. 2020നെ അപേക്ഷിച്ച് 0.95% കുറവുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം ഉയർന്നതിലൂടെയാണ് ഫെർട്ടിലിറ്റി നിരക്കിൽ കുറവു വന്നതെന്നാണ് സാമൂഹിക ശാസ്ത്രകാരന്മാർ പറയുന്നത്. വിദ്യാഭ്യാസം നേടി സ്ത്രീകൾ ജോലിക്കു പോയിത്തുടങ്ങിയതോടെ കുട്ടികളെ വളർത്തുന്നത് പാടായി. വിദ്യാഭ്യാസ ചെലവും മറ്റ് അനുബന്ധ ചെലവുകളും അധികരിച്ചതും ഒറ്റക്കുട്ടിയെന്ന തീരുമാനത്തിലേക്ക് ദമ്പതികളെ ഒതുക്കി. വിവാഹം എന്ന കാഴ്പ്പാടിയെ വ്യതിയാനവും കുട്ടികൾ എന്തിനെന്ന ചോദ്യവും ഫെർട്ടിലിറ്റി നിരക്കിന് കാരണമായി പറയുന്നു.ജനസംഖ്യ കുറഞ്ഞാൽ?
2035ൽ ചൈനീസ് ജനസംഖ്യ വളർച്ചാ നിരക്ക് –0.4 ശതമാനത്തിലേക്ക് താഴും. അതായത് ജനസംഖ്യയിൽ 6 ലക്ഷത്തിന്റെ കുറവു വരുമെന്ന് അർദ്ധം. ജനസംഖ്യയിൽ കുറവു വരുന്നത് രാജ്യത്തെ സാമ്പത്തികസ്ഥിതിയെ ദോഷമായി ബാധിക്കും. മനുഷ്യ വിഭവ ശേഷിയിലും ഉപഭോഗ ശേഷിയിലും പ്രത്യക്ഷത്തിൽ കുറവു വരും. മാനവശേഷിയിൽ കുറവു വരുമ്പോൾ കുറഞ്ഞ നിരക്കിൽ തൊഴിലാളികളെ കിട്ടില്ല. തൊഴിലാളികളുടെ വേതന നിരക്ക് ഉയരുമ്പോൾ ഉൽപാദന ചെലവ് കൂടും, ചൈനീസ് ഉൽപ്പന്നങ്ങളുടെ വിലയും ഉയരും.
നിലവിൽ ചൈനീസ് ഉൽപന്നങ്ങളുടെ പ്രത്യേകതയിൽ ഒന്ന് വിലക്കുറവ് എന്നതാണ്. അതിനു മാറ്റം വരുമെന്നതാണ് ചൈനീസ് സർക്കാരിനെയും അതിനു നേതൃത്വം നൽകുന്ന പാർട്ടിയെയും അലട്ടുന്ന പ്രധാന പ്രശ്നം. ജപ്പാൻ, സിംഗപ്പൂർ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ജനന നിരക്ക് കുറവെന്ന പ്രതിഭാസത്തിലേക്ക് നേരത്തെ വീണിരുന്നു.

Related posts

ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു

Aswathi Kottiyoor

വോ​ളി​ബോ​ൾ മ​ത്സ​രം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​വി​നെ അ​ജ്ഞാ​ത സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യി.

Aswathi Kottiyoor

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം

Aswathi Kottiyoor
WordPress Image Lightbox