24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ടെക്‌നിക്കല്‍ ജോയിന്റ് ആര്‍ ടി ഒ ഇല്ല – ഇരിട്ടിയിൽ ഡ്രൈവിംഗ്ടെസ്റ്റ് അവതാളത്തിൽ
Iritty

ടെക്‌നിക്കല്‍ ജോയിന്റ് ആര്‍ ടി ഒ ഇല്ല – ഇരിട്ടിയിൽ ഡ്രൈവിംഗ്ടെസ്റ്റ് അവതാളത്തിൽ

ഇരിട്ടി : ടെക്‌നിക്കല്‍ ജോയിന്റ് ആര്‍ ടി ഒ ഇല്ലാത്തത് ഇരിട്ടിയില്‍ ഡ്രൈവിങ്ങ് ടെസ്റ്റ് അവതാളത്തിലാക്കുന്നു. കഴിഞ്ഞ ജൂണ്‍ മാസം വരെ ഇരിട്ടി ജോയിന്റ് ആര്‍ ടി ഓഫിസില്‍ ടെക്‌നിക്കല്‍ ജോ ആര്‍ ടി ഒയായിരുന്നു ചുമതലയിലുണ്ടായിരുന്നത്.ഈ സമയത്ത് 120 വരെ ടെസ്റ്റുകള്‍ ദിവസം നടന്നിരുന്നുവെങ്കിലും ഇപ്പോള്‍ അത് പകുതിയായി കുറഞ്ഞിരിക്കുകയാണ്. ഇത് െ്രെഡവിങ്ങ് ടെസ്റ്റിനെത്തുന്നവരെ പ്രയാസത്തിലാക്കുകയാണ്. െ്രെഡവിങ്ങ് ടെസ്റ്റിനും ലൈസന്‍സ് ലഭിക്കുന്നതിനും ഇത് ഏറെ കാലതാമസമുണ്ടാക്കുന്നു.ഹെവി ലൈസന്‍സിന് കണ്ണൂരില്‍ നിന്ന് ആര്‍ ടി ഒ എത്തി ടെസ്റ്റ് നടത്തേണ്ടി വരികയാണ്.ഇരുപത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് കണ്ണൂര്‍ ആര്‍ ടി ഒയിലെത്തി ബ്രേക്ക് എടുക്കേണ്ടി വരുകയുമാണ്.നിലവില്‍ ആയിരക്കണക്കിന് ടെസ്റ്റാണ് ഇവിടെ കെട്ടിക്കിടക്കുന്നത്.ജോ ആര്‍ ടി ഒക്ക് പുറമെ ഒരു എം വി ഐ, രണ്ട് എ എം വി ഐ എന്നിവരാണ് ഇവിടെയുള്ളത്. ഇവരെ വെച്ചാണ് ഇപ്പോള്‍ ടെസ്റ്റുകള്‍ നടത്തുന്നത്.അടിന്തിരമായി ഇരിട്ടിയില്‍ ജോ ആര്‍ ടി ഒയായി ടെക്‌നിക്കല്‍ യോഗ്യതയുള്ളവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
സാങ്കേതിക തസ്തികയായ ജോയിന്റ് ആര്‍ടിഒ തസ്തിക മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ റെഗുലാര്‍ പ്രമോഷന്‍ കേഡറാണ്. ഇതിന് ഓട്ടോമൊബൈല്‍ എന്‍ജീനീയറിംഗ് യോഗ്യത ആവശ്യമാണ്. എന്നാല്‍ സീനിയര്‍ സൂപ്രണ്ടുമാരെ ഈ യോഗ്യത ഇല്ലാതെയാണ് 2:1 അനുപാതത്തില്‍ ബൈ ട്രാന്‍സ്ഫര്‍ ആയി നിയമിച്ചിരുന്നത്.ഇത് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണാമായിരുന്നു.ഡിവൈഎസ് പി റാങ്കിലുളള യൂണീഫോംഡ് തസ്തികയാണ് ജോയിന്റ് ആര്‍ടിഒ തസ്തിക. ഈ റാങ്കിലെത്തുന്ന ഒരു എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ പോലീസ് ട്രെയിനിംഗ്, ലാ,എന്‍ഫോഴ്‌സ്‌മെന്റ് പരീക്ഷകള്‍ എന്നിവ പാസായിരിക്കണം. എന്നാല്‍ സീനിയര്‍ സൂപ്രണ്ടുമാരില്‍ നിന്നും ജോയിന്റ് ആര്‍ടിഒ ആകുന്നവര്‍ മേല്‍പ്പറഞ്ഞ പോലീസ് ട്രെയിനിംഗ് യോഗ്യതകളൊന്നുമില്ലാതെ ഡിവൈ എസ് പി റാങ്കിലുളള യൂണീഫോം ധരിക്കുകയും വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് സേനയെ നിയന്ത്രിക്കുകയും ചെയ്തുപോന്നിരുന്നു. ഇതിനെതിരെ വകുപ്പില്‍ വലിയ പ്രതിഷേധം തന്നെ നടന്നിരുന്നു.ടെക്‌നിക്കല്‍ സൂപ്പര്‍വൈസറി പോസ്റ്റായ ജോയിന്റ് ആര്‍ടിഒ തസ്തികയിലേയ്ക്ക് സീനിയര്‍ സൂപ്രണ്ടുമാരെ ബൈ ട്രാന്‍സ്ഫര്‍ ആയി നിയമിക്കുന്നതിനു പകരം 21 ജോയിന്റ് ആര്‍ടിഒ തസ്തികകളെ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (അഡ്മിനിസ്‌ട്രേഷന്‍) എന്ന് നാമകരണം ചെയ്ത് അതിലേയ്ക്ക് നിയമിക്കണമെന്ന് പതിനൊന്നാം ശമ്പള കമ്മീഷന്‍ കാര്യക്ഷമതാ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ലാര്‍ക്ക്, ഹെഡ്ക്ലാര്‍ക്ക്, സൂപ്രണ്ട് തുടങ്ങിയ തസ്തികകളിലെ ജോലി പരിചയം ഉപയോഗിച്ച് വാഹനത്തിന്റെ സാങ്കേതിക കാര്യങ്ങളില്‍ തീരുമാനം എടുക്കാനാകില്ലെന്നും ആയതിനാല്‍ സ്വതന്ത്ര ചുമതലയുളള ജോയിന്റ് ആര്‍ടിഒ തസ്തികകളിലേയ്ക്ക് സാങ്കേതികയോഗ്യതയുളള ജീവനക്കാരെ മാത്രമേ നിയമിക്കാവൂ എന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു.

Related posts

എസ് വൈ എസ് ഇരിട്ടി സോൺ യൂത്ത് പാർലമെൻറ് സമാപിച്ചു.

Aswathi Kottiyoor

ഒപ്പരം ഒരു വട്ടം കൂടി’ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി – അധ്യാപക മഹാ സംഗമം 14ന്

Aswathi Kottiyoor

ചെണ്ടമേളം അരങ്ങേറ്റം നടത്തി.

Aswathi Kottiyoor
WordPress Image Lightbox