23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • യാത്രികർക്ക് കൂട്ടായി കേരള ടൂറിസം മൊബൈൽ ആപ്പ്
Uncategorized

യാത്രികർക്ക് കൂട്ടായി കേരള ടൂറിസം മൊബൈൽ ആപ്പ്

ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കൾക്ക് യാത്ര ചെയ്യാനും ആകർഷകമായ സ്ഥലങ്ങൾ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈൽ ആപ്പ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിൽ നടൻ മോഹൻലാൽ പുറത്തിറക്കി. ഉപഭോക്തകൾക്ക് പുതിയ സാധ്യതകൾ തേടിപോകാനും അവർ കണ്ടെത്തുന്ന പുതിയ ഇടങ്ങൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന. ഇത്തരത്തിൽ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ അന്തർദേശീയമായി ശ്രദ്ധിക്കപ്പെടും.
ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികർക്ക് അന്വേഷണങ്ങൾ നടത്താനാകും. ടൈപ്പിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനൊപ്പം ശബ്ദ ഉത്തരങ്ങളായി വിവരങ്ങൾ ലഭിക്കുകയും ചെയ്യും. ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകൾ കൂടി ചേർത്ത് ഗെയിമിംഗ് സ്റ്റേഷന്റെ സ്വഭാവത്തിൽ പുറത്തിറക്കുന്ന നവീകരിച്ച ടൂറിസം മൊബൈൽ ആപ്പിന് മികച്ച സ്വീകാര്യതയാണുള്ളത്.

Related posts

‘ഇടത് സംഘടനകളിൽ നിന്ന് ഭീഷണി,പൊലീസ് സുരക്ഷ വേണം’, ഗവർണർ നാമനിർദേശം ചെയ്ത സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയിൽ

Aswathi Kottiyoor

മാർക്ക് ദാന വിമർശനം; ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും, എതിർപ്പുമായി അധ്യാപകസംഘടനകൾ

Aswathi Kottiyoor

വെഞ്ഞാറമൂട്ടിൽ വിവിധ പാർട്ടികളിൽ നിന്നുള്ള പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു

Aswathi Kottiyoor
WordPress Image Lightbox