കേളകം വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ
കൊട്ടിയൂർ ഐ.ജെ.എം ഹൈസ്ക്കൂളിലും, അടക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലും സംയുക്തമായി നടത്തിവരുന്ന ഫിനിഷ് സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായി രൂപീകരിച്ച ബുക്ക് ക്ലബ്ബ് ഉദ്ഘാടനം കണ്ണൂർ സബ് കളക്ടർ ശ്രീമതി അനുകുമാരി ഐ എ എസ്നിർവ്വഹിച്ചു.
ആത്മവിശ്വാസത്തോടെ
പരിശ്രമിച്ചാൽ വിജയത്തിലെത്തിച്ചേരാമെന്ന് സ്വനുഭവത്തിലൂടെ അനുകുമാരി ഐ എ എസ്കുട്ടികളോട് സംവദിച്ചു.
വായനാ ശീലം വളർത്താൻ എന്റെ വീട്ടു ലൈബ്രറി എന്ന പദ്ധതിയിലേക്ക് ആയിരത്തി ഇരുനൂറ് രൂപയോളം വരുന്ന പുസ്തകങ്ങളാണ് ഓസ്ട്രേലിയ സെന്റ് മേരീസ് ഹബ്ബും കേളകം വിബ്‌ജിയോർ ഇൻസ്റ്റിറ്റ്യൂട്ടും കുട്ടികൾക്കായി നൽകിയത്.
മാനന്തവാടി രൂപതാ കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ
ഇളം കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കീഴേത്ത്, ഓസ്ട്രേലിയ സെന്റ്.മേരീസ് ഹബ്ബ് ഡയറക്ടർ ഫാദർ ബോണി, പ്രധാനാധ്യാപകരായ
ടി ടി സണ്ണി, ജോൺസൺ വിസി, കേളകം വിബ്ജിയാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജെയിംസ് കെ.എ
പി.റ്റി.എ പ്രസിഡന്റ് തങ്കച്ചൻ കല്ലടയിൽ, ഓൺലൈൻ പഠന സഹായ സമിതി പ്രസിഡന്റ് ബെന്നി അറയ്ക്കമാലിൽ ,ജോയൽ ജോസ് , ഡോണ മോൾ കുര്യാക്കോസ്, മരിയ ജോമോൻ, അസ്ന സലാം, ആഗ്നസ് ഷാജി, അലസ്റ്റിൻ സജി എന്നിവർ പ്രസംഗിച്ചു.