24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മൂ​ന്നാം ത​രം​ഗം മു​ന്നൊ​രു​ക്കം: എ​ല്ലാ ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ളും സ​ജ്ജ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Kerala

മൂ​ന്നാം ത​രം​ഗം മു​ന്നൊ​രു​ക്കം: എ​ല്ലാ ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ളും സ​ജ്ജ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം മു​ന്നി​ല്‍ ക​ണ്ട് ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ള്‍ കൂ​ടി സ​ജ്ജ​മാ​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. നി​ല​വി​ല്‍ 290 ആം​ബു​ല​ന്‍​സു​ക​ളാ​ണ് കോ​വി​ഡ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്.

എ​ന്നാ​ല്‍ മൂ​ന്നാം ത​രം​ഗം മു​ന്നി​ല്‍​ക​ണ്ട് നി​ര​ത്തി​ലോ​ടു​ന്ന 316 ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ളേ​യും 1,500 ജീ​വ​ന​ക്കാ​രേ​യും സ​ജ്ജ​മാ​ക്കി. ഏ​തെ​ങ്കി​ലു​മൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ മു​ഴു​വ​ന്‍ 108 ആം​ബു​ല​ന്‍​സു​ക​ളും കോ​വി​ഡ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന സം​വി​ധാ​ന​വു​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം കോ​വി​ഡി​ത​ര സേ​വ​ന​ങ്ങ​ള്‍​ക്കും പ്രാ​ധാ​ന്യം ന​ല്‍​കും. കേ​സു​ക​ളു​ടെ ആ​വ​ശ്യ​ക​ത​യ​നു​സ​രി​ച്ച് 108 ആം​ബു​ല​ന്‍​സി​ന്‍റെ ക​ണ്‍​ട്രോ​ള്‍ റൂം ​ഇ​ത​നു​സ​രി​ച്ച് ക്ര​മീ​ക​ര​ണം ന​ട​ത്തു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 4,29,273 പേ​ര്‍​ക്കാ​ണ് ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ള്‍ കോ​വി​ഡ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. 2020 ജ​നു​വ​രി 29 മു​ത​ലാ​ണ് കോ​വി​ഡ് അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി തു​ട​ങ്ങി​യ​ത്. 19 മാ​സം പി​ന്നി​ടു​മ്പോ​ള്‍ 3,11,810 കോ​വി​ഡ് അ​നു​ബ​ന്ധ ട്രി​പ്പു​ക​ളാ​ണ് ഓ​ടി​യ​ത്. ക​ണ്‍​ട്രോ​ള്‍ റൂം ​ജീ​വ​ന​ക്കാ​രാ​യ എ​മ​ര്‍​ജ​ന്‍​സി റെ​സ്‌​പോ​ണ്‍​സ് ഓ​ഫീ​സ​ര്‍​മാ​ര്‍, ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​രാ​യ എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്‌​നീ​ഷ്യ​ന്മാ​ര്‍, പൈ​ല​റ്റു​മാ​ര്‍ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​യ​ത്‌​ന​മാ​ണ് ഇ​തി​ന് പി​ന്നി​ല്‍.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ള്‍​ക്ക് സേ​വ​നം ന​ല്‍​കി​യ​ത്. ഇ​വി​ടെ 81,427 ആ​ളു​ക​ള്‍​ക്ക് കോ​വി​ഡ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ള്‍​ക്ക് ക​ഴി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം 39615, കൊ​ല്ലം 29914, പ​ത്ത​നം​തി​ട്ട 14169, ആ​ല​പ്പു​ഴ 11534, കോ​ട്ട​യം 24718, ഇ​ടു​ക്കി 12477, എ​റ​ണാ​കു​ളം 23465, തൃ​ശൂ​ര്‍ 35488, മ​ല​പ്പു​റം 46906, കോ​ഴി​ക്കോ​ട് 33876, വ​യ​നാ​ട് 19646, ക​ണ്ണൂ​ര്‍ 29658, കാ​സ​ര്‍​കോ​ട് 26380 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ജി​ല്ല​ക​ളി​ല്‍ കോ​വി​ഡ് അ​നു​ബ​ന്ധ സേ​വ​നം ല​ഭ്യ​മാ​ക്കി​യ​ത്.

ഈ ​കാ​ല​യ​ള​വി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്ന് യു​വ​തി​ക​ളു​ടെ പ്ര​സ​വം ക​നി​വ് 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​ര​ണ​ത്തി​ല്‍ ആം​ബു​ല​ന്‍​സി​ന​ക​ത്ത് ന​ട​ന്നി​രു​ന്നു. കൂ​ടാ​തെ നി​ല​വി​ല്‍ കോ​ഴി​ക്കോ​ട് നി​പ്പ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി വ​രി​ക​യാ​ണ്.

ഇ​തി​നാ​യി നാ​ല് ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ള്‍ കോ​ഴി​ക്കോ​ട് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. 30 ട്രി​പ്പു​ക​ളി​ല്‍ നി​ന്നാ​യി 38 ആ​ളു​ക​ള്‍​ക്ക് നി​പ്പ അ​നു​ബ​ന്ധ സേ​വ​നം ഒ​രു​ക്കാ​ന്‍ ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ള്‍​ക്ക് സാ​ധി​ച്ചു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു………

Aswathi Kottiyoor

കല്‍പന, സുനിത ഇപ്പോള്‍ സിരിഷ; ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജ.

Aswathi Kottiyoor

കുട്ടികൾക്ക് ദേശീയ ,സംസ്ഥാന ധീരത അവാർഡിന് അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox