21.6 C
Iritty, IN
November 22, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ -വയനാട് ചുരം പാത: ഉദ്യോഗസ്​ഥർ പാൽച്ചുരം റോഡ്​ സന്ദർശിച്ചു
Kottiyoor

കൊട്ടിയൂർ -വയനാട് ചുരം പാത: ഉദ്യോഗസ്​ഥർ പാൽച്ചുരം റോഡ്​ സന്ദർശിച്ചു

കൊട്ടിയൂര്‍: മാനന്തവാടി -മട്ടന്നൂര്‍ വിമാനത്താവള പാതയുടെ ഭാഗമായി വരുന്ന കൊട്ടിയൂർ -ബോയ്സ്ടൗണ്‍ -പാല്‍ച്ചുരം റോഡി​ൻെറ ശോച്യാവസ്ഥ പരിശോധിക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ സന്ദർശനം നടത്തി. മഴമാറിയാല്‍ ഉടന്‍ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുമെന്ന്​ ഇവർ അറിയിച്ചു. അതിനുശേഷം വിമാനത്താവള പാതയുമായി ബന്ധപ്പെട്ട് ഈ റോഡി​ൻെറ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മട്ടന്നൂരില്‍ നിന്നാരംഭിക്കുന്ന നാലുവരിപ്പാത പാല്‍ച്ചുരം റോഡെത്തുമ്പോള്‍ രണ്ടുവരിയാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരള റോഡ് ഫണ്ട് ബോര്‍ഡ് കണ്ണൂര്‍ അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍മാരായ പി. സജിത്ത്, പി.കെ. റോജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അമ്പായത്തോട് മുതല്‍ ബോയ്സ്ടൗണ്‍ വരെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

Related posts

കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് നെയ്യാട്ടം

Aswathi Kottiyoor

കൊട്ടിയൂർവൈശാഖോത്സവം; ഭക്തജനങ്ങളില്ലാതെ നെയ്യഭിഷേകം,ഇന്ന് ഭണ്ഡാരം എഴുന്നള്ളത്ത്

Aswathi Kottiyoor

തകര്‍ന്ന പാല്‍ച്ചുരം റോഡിലെ കുഴികള്‍ നികത്തി

Aswathi Kottiyoor
WordPress Image Lightbox