28.9 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കോവിഡിൽ ശുഭസൂചന; ഗുരുതരമാകുന്നവർ കുറയുന്നു, വ്യാപനതോതും
Kerala

കോവിഡിൽ ശുഭസൂചന; ഗുരുതരമാകുന്നവർ കുറയുന്നു, വ്യാപനതോതും

കോ​വി​ഡ്​ കേ​സു​ക​ളു​ടെ എ​ണ്ണ​പ്പെ​രു​ക്ക​ത്തി​നി​ടെ ആ​ശ്വാ​സ​ത്തി​െൻറ സൂ​ച​ന​ക​ൾ. ഒ​രാ​ളി​ൽ​നി​ന്ന്​ എ​ത്ര​പേ​രി​ലേ​ക്ക്​ രോ​ഗം പ​ക​രു​ന്നെ​ന്ന്​​ ക​ണ​ക്കാ​ക്കു​ന്ന ‘ആ​ർ ‘ഘ​ട​കം കേ​ര​ള​ത്തി​ൽ 1.5ൽ ​നി​ന്ന്​ 1.2 ലേ​ക്ക്​ താ​ഴ്​​െ​ന്ന​ന്ന​താ​ണ്​ ആ​ശ്വാ​സ​ത്തി​ന്​ വ​ക​ന​ൽ​കു​ന്ന​ത്. ഇ​തി​ലൂ​ടെ പ്ര​തി​വാ​ര കേ​സു​ക​ൾ 50 ശ​ത​മാ​നം വീ​തം വ​ർ​ധി​ച്ച​ത് 20 ശ​ത​മാ​നം എ​ന്ന നി​ല​യി​ലേ​ക്ക്​ താ​ഴു​മെ​ന്നാ​ണ്​ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. കേ​സു​ക​ളു​ടെ എ​ണ്ണം അ​ടു​ത്ത​യാ​ഴ്​​ച​യോ​ടെ ക്ര​മ​മാ​യി കു​റ​യും. ആ‍ർ ഘ​ട​കം 1.0 ൽ ​താ​ഴെ​യാ​കു​ന്ന​താ​ണ്​ സു​ര​ക്ഷി​തം. ജൂ​ലൈ​യി​ൽ 1.1 ആ​യി​രു​ന്ന​താ​ണ്​ ആ​ഗ​സ്​​റ്റി​ൽ 1.5 ആ​യി ഉ​യ​ർ​ന്ന​ത്. ആ‍ർ ഘ​ട​കം 1.0 ​െന​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ അ​തി​ന​ർ​ഥം കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നെ​ന്നാ​ണ്.

സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണ്​ ​െഎ.​സി.​യു​വി​ലു​ള്ള​ത്. ​െവ​ൻ​റി​ലേ​റ്റ​റി​ലു​ള്ള​വ​ർ 0.5 ശ​ത​മാ​നം. 2.37 ല​ക്ഷം പേ​രാ​ണ്​ നി​ല​വി​ൽ രോ​ഗ​ബാ​ധി​ത​ർ. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഒാ​ണ​ക്കാ​ല​വു​മാ​യി താ​ര​ത​മ്യം ചെ​യ്യ​ു​േ​മ്പാ​ൾ അ​നു​കൂ​ല​വും പ്ര​തി​കൂ​ല​വു​മാ​യ ഘ​ട​ക​ങ്ങ​ൾ ഇ​ത്ത​വ​ണ​യു​ണ്ടാ​യി​രു​ന്നു. അ​തി​തീ​വ്ര വ്യാ​പ​ന ശേ​ഷി​യു​ള്ള ഡെ​ൽ​റ്റ വ​ക​ഭേ​ദ​മാ​ണ്​ ഇ​ക്കു​റി പ​ട​ർ​ന്ന​ത്. എ​ന്നാ​ൽ വാ​ക്​​സി​ൻ വി​ത​ര​ണം വേ​ഗ​ത്തി​ൽ ന​ട​ന്ന​ത്​ അ​നു​കൂ​ല ഘ​ട​ക​മാ​യി. ഇ​ത്​ പ്ര​തി​രോ​ധ​ദൗ​ത്യ​​ത്തെ സ​ഹാ​യി​ച്ചു.

ആ​ഗ​സ്​​റ്റി​ൽ 68 ശ​ത​മാ​നം പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 24 ശ​ത​മാ​നം പേ​ർ​ക്ക്​ ര​ണ്ടാം ഡോ​സും ന​ൽ​കി. പു​തി​യ ക​ണ​ക്ക്​ പ്ര​കാ​രം ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള​ട​ക്കം ആ​കെ വാ​ക്സി​ൻ വി​ത​ര​ണം മൂ​ന്ന്​ കോ​ടി പി​ന്നി​ട്ടു. അ​തി​ല്‍ 2,19,86,464 പേ​ര്‍ക്ക് ഒ​ന്നാം ഡോ​സും 83,36,230 പേ​ര്‍ക്ക് ര​ണ്ടാം ഡോ​സും ന​ല്‍കി. 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 76.61 ശ​ത​മാ​നം പേ​ര്‍ക്ക് ആ​ദ്യ ഡോ​സും 29.05 ശ​ത​മാ​നം പേ​ര്‍ക്ക് ര​ണ്ടാം ഡോ​സും ന​ൽ​കി.

Related posts

ഹാരിപോട്ടര്‍ താരം റോബി കോള്‍ട്രേയ്ന്‍ അന്തരിച്ചു.*

Aswathi Kottiyoor

മാവോവാദികൾക്കായി തിരച്ചിൽ: കണ്ണൂരിന്‍റെ അതിർത്തി പ്രദേശങ്ങളിലും ജാഗ്രത

Aswathi Kottiyoor

ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിന് ഊർജിത നടപടികളുമായി സർക്കാർ

Aswathi Kottiyoor
WordPress Image Lightbox