22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • നി​പ വൈ​റ​സ്​ ബാ​ധി​ത​രെ ക​ണ്ടെ​ത്താ​നു​ള്ള​ ആ​ദ്യ​ഘ​ട്ട​പ​രി​ശോ​ധ​ന നെ​ഗ​റ്റി​വാ​യ​ത്​ ​പ്ര​തീ​ക്ഷ​യേ​കു​ന്ന​താ​യി വി​ല​യി​രു​ത്ത​ൽ​
Kerala

നി​പ വൈ​റ​സ്​ ബാ​ധി​ത​രെ ക​ണ്ടെ​ത്താ​നു​ള്ള​ ആ​ദ്യ​ഘ​ട്ട​പ​രി​ശോ​ധ​ന നെ​ഗ​റ്റി​വാ​യ​ത്​ ​പ്ര​തീ​ക്ഷ​യേ​കു​ന്ന​താ​യി വി​ല​യി​രു​ത്ത​ൽ​

നി​പ വൈ​റ​സ്​ ബാ​ധി​ത​രെ ക​ണ്ടെ​ത്താ​നു​ള്ള​ ആ​ദ്യ​ഘ​ട്ട​പ​രി​ശോ​ധ​ന നെ​ഗ​റ്റി​വാ​യ​ത്​ ​പ്ര​തീ​ക്ഷ​യേ​കു​ന്ന​താ​യി വി​ല​യി​രു​ത്ത​ൽ​ . രോ​ഗ​ബാ​ധി​ത​നി​ൽ നി​ന്ന്​ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക്​ ​െ​െവ​റ​സ്​ പ​ട​രു​ന്ന​ത്​ ത​ട​യാ​ൻ കോ​വി​ഡ്​ കാ​ല​ത്തെ ‘സ​ന്ത​ത​സ​ഹ​ചാ​രി’ യാ​യ മാ​സ്​​ക്​ അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ​സാ​മ​ഗ്രി​ക​ൾ​ക്ക്​ ക​ഴി​ഞ്ഞു. നി​പ ബാ​ധി​ച്ച്​ മ​രി​ച്ച ചാ​ത്ത​മം​ഗ​ലം മൂ​ന്നൂ​രി​ലെ മു​ഹ​മ്മ​ദ്​ ഹാ​ഷി​മു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ മാ​താ​പി​താ​ക്ക​ള​ട​ക്ക​മു​​ള്ള​വ​ർ​ക്ക്​​ രോ​ഗ​മി​ല്ലെ​ന്ന പ​രി​ശോ​ധ​ന​ഫ​ലം ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​​വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.

രോ​ഗം ഏ​റ്റ​വും കൂ​ടു​ത​ൽ വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള അ​തി​ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ കു​ട്ടി ഐ.​സി.​യു​വി​ലാ​യ​തി​നാ​ലും കൂ​ടു​ത​ൽ പ​ക​ർ​ച്ച​യു​ണ്ടാ​യി​ല്ല. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​രാ​നു​ള്ള ബു​ധ​നാ​ഴ്​​ച നി​ർ​ണാ​യ​ക ദി​ന​മാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ലും ആ​ശ്വാ​സ വാ​ർ​ത്ത​ക​ളാ​യി​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. ​

മ​ഹാ​മാ​രി​ക്കാ​ല​ത്തും മ​റ്റും പി​ന്തു​ട​രു​ന്ന ‘ബാ​രി​യ​ർ ന​ഴ്​​സി​ങ്​’ കോ​വി​ഡ്​​കാ​ല​ത്തും ക​ർ​ശ​ന​മാ​യ​തി​നാ​ലാ​ണ്​​ ​ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വാ​കാ​ൻ കാ​ര​ണ​മെ​ന്ന്​ പ്ര​മു​ഖ പൊ​തു​ജ​നാ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​നും കോ​ഴി​ക്കോ​ട്​ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ പ്ര​ഫ​സ​റു​മാ​യ ഡോ. ​ടി. ജ​യ​കൃ​ഷ്​​ണ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം നേ​ര​ത്തേ ​പ്ര​തീ​ക്ഷി​ച്ച​താ​ണ്. മാ​സ്​​കും ഗ്ലൗ​സും പി.​പി.​ഇ കി​റ്റു​മ​ട​ക്ക​മു​​ള്ള പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളു​പ​യോ​ഗി​ച്ച്​ രോ​ഗീ​പ​രി​ച​ര​ണം ന​ട​ത്തു​ന്ന​തി​നെ​യാ​ണ്​ ‘ബാ​രി​യ​ർ ന​ഴ്​​സി​ങ്​’ എ​ന്ന്​ വി​ളി​ക്കു​ന്ന​ത്. നി​പ ബാ​ധി​ച്ച്​ മ​രി​ച്ച കു​ട്ടി​യെ ​പ്ര​വേ​ശി​പ്പി​ച്ച ഇ​ട​ങ്ങ​ളി​ലെ​ല്ലാം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം മാ​സ്​​ക്​ ധ​രി​ച്ചി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ല​ട​ക്കം ചി​കി​ത്സ​യി​ലു​ള്ള​പ്പോ​ൾ രോ​ഗി ഛർ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ള​ട​ക്കം മാ​സ്​​കും ഗ്ലൗ​സും ധ​രി​ച്ചി​രു​ന്നു.

കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​‍െൻറ മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​യ ‘ബ്രേ​ക്ക്​ ദ ​ചെ​യി​നും’​സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും ആ​ദ്യ​ഘ​ട്ട പ​രി​​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വാ​കാ​ൻ കാ​ര​ണ​മാ​യി. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗ​വും ഇ​ട​ക്കി​ടെ കൈ​ക​ഴു​കു​ന്ന​തും തു​ണ​യാ​യി. 2018ൽ ​മെ​ഡി​ക്ക​ൽ കോ​ള​ജ്​ അ​ട​ക്ക​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ലാ​യി​രു​ന്നു രോ​ഗം പ​ട​ർ​ന്ന​ത്. ഇ​ടു​ങ്ങി​യ ഇ​ട​നാ​ഴി​യി​ലെ വൈ​റ​സ്​ സാ​ന്നി​ധ്യം വ​െ​​ര രോ​ഗ​പ്പ​ക​ർ​ച്ച​ക്ക്​ കാ​ര​ണ​മാ​യി. രോ​ഗി​യെ പി​ടി​ച്ചു​യ​ർ​ത്താ​ൻ സ​ഹാ​യി​ച്ച​വ​ർ​ക്കും സ്​െ​​ട്ര​ച്ച​ർ പി​ടി​ച്ച​യാ​ൾ​ക്കു​ വ​രെ​യും രോ​ഗ​മു​ണ്ടാ​യി​രു​ന്നു.

മാ​സ്​​കു​ള്ള​തി​നാ​ൽ ഈ ​രീ​തി​യി​ലു​ള്ള രോ​ഗ​വ്യാ​പ​നം കു​റ​ഞ്ഞ​താ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട്​ ആ​സ്​​റ്റ​ർ മിം​സ്​ ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്​​ധ​ൻ ഡോ. ​ഇ.​കെ. സു​രേ​ഷ്​ കു​മാ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തും നി​പ ക​ണ്ടെ​ത്താ​ൻ എ​ളു​പ്പ​മാ​യി.

Related posts

ജയ അരി ഉടനെ കിട്ടില്ല; സ്റ്റോക്കില്ലെന്ന് ആന്ധ്ര ഭക്ഷ്യമന്ത്രി, കൃഷിയിറക്കി സംഭരിച്ച് അരിയെത്തിക്കും

Aswathi Kottiyoor

ക​ശു​വ​ണ്ടി​ക്ക് ത​റ​വി​ല​യി​ല്ല; വി​ല​യി​ടി​വി​ൽ പ്ര​തി​സ​ന്ധി​യിലാ​യി ക​ർ​ഷ​ക​ർ

Aswathi Kottiyoor

ആധാര്‍ സുരക്ഷിതമല്ല, ദുരുപയോഗം ചെയ്യാന്‍ സാധ്യത; മലക്കം മറിഞ്ഞ് കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox