21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • പ്രതിഷേധ ധർണ്ണ നടത്തി
Iritty

പ്രതിഷേധ ധർണ്ണ നടത്തി

ഇരിട്ടി : കേരളത്തിലെ സ്വകാര്യ ടെലികോം മേഖലയിലെ കമ്പനികളുടെ മൊബൈൽ ഫോൺ ടവർ രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഓണം ബോണസ് നൽകാത്തതിലും, ആഗസ്റ്റ് 31 ന് അവസാനിച്ച സേവന വേതന കരാർ പുതുക്കാത്തതിലും പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. വെണ്ടർ കമ്പനികളുടെ ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. കെ.വി. റിജേഷ് അധ്യക്ഷനായി. എം. എം. പ്രജോഷ്, രാജരത്നം , അനിൽകുമാർ എന്നിവർ സംസാരിച്ചു.
ഹെസൽലിൻ്റെ ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സി ഐ ടി യൂ അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി. പി. അശോകൻ ഉദ്ഘാടനം ചെയ്തു. സി. പ്രമോദ് കുമാർ സി അധ്യക്ഷനായി. ടി .എം. ശ്രീജിത്ത് , പി.ഡി. ഷിജോ എന്നിവർ സംസാരിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സെപ്റ്റംബർ 10ന് സൂചനാ പണിമുടക്കും , ഒൿടോബർ 10 മുതൽ അനിശ്ചിതകാല പണിമുടക്കും നടത്താൻ കെ എസ് എം പി ടി ഇ യു (സി ഐ ടി യു ), ബി പി ടി എം എസ് (ബി എം എസ് ) സംയുക്ത സമരസമിതി തീരുമാനിച്ചു.

Related posts

ജില്ലാ കളരിപ്പയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പഴശ്ശിരാജ കളരി അക്കാദമിക്ക് ഉജ്ജ്വല വിജയം

Aswathi Kottiyoor

വള്ളിത്തോട് വൈദ്യുതി വകുപ്പ് സെക്ഷൻ ഓഫീസ് കാര്യാലയത്തിന് ശിലാസ്ഥാപനം നടത്തി

Aswathi Kottiyoor

കീഴൂർ മഹാദേവക്ഷേത്ര മഹോത്സവം സമാപിച്ചു

Aswathi Kottiyoor
WordPress Image Lightbox