26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്
kannur

ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്

ക​ണ്ണൂ​ര്‍: റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​നും വ​ര്‍​ധി​ച്ചു​വ​രു​ന്ന ട്രാ​ഫി​ക് പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ർ. ഇ​ള​ങ്കോ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ള്‍ ന​ട​ത്തി.
സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച സി​സി​ടി​വി കാ​മ​റ​ക​ള്‍ റി​പ്പ​യ​ര്‍ ചെ​യ്യാ​നും പു​തി​യ​വ സ്ഥാ​പി​ക്കാ​നും ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കാ​യി റോ​ഡു​ക​ളി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍, കോ​ണ്‍​വെ​ക്സ് മി​റ​ര്‍, ട്രാ​ഫി​ക് ലൈ​റ്റ്, സൈ​ന്‍ ബോ​ര്‍​ഡു​ക​ള്‍ തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​രി​ന്‍റെ​യും മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ൾ, റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍ പു​തി​യ 112 സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക​യും 184 കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച കാ​മ​റ​ക​ള്‍ റി​പ്പ​യ​ര്‍ ചെ​യ്തു പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.
യോ​ഗ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, വ്യാ​പാ​രി- വ്യ​വ​സാ​യി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കോവിഡ് രണ്ടാം തരംഗം; പ്രതിസന്ധിയിലായി ബസ് വ്യവസായമേഖല….

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ 2152 പേർക്ക് കൂടി കോവിഡ്

Aswathi Kottiyoor

ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യം : മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

Aswathi Kottiyoor
WordPress Image Lightbox