ഇരിട്ടി : ഇരിട്ടി – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ ഏകീകൃത സർവീസ് ആരംഭിച്ചു. തലശ്ശേരി – ഇരിട്ടി ബസ് ഓപ്പറേറ്റേഴ്സ് സൊസൈറ്റി രൂപീകരിച്ചാണ് പുതിയ സംവിധാനം. ഇതിന്റെ ഉദ്‌ഘാടനം ഇരിട്ടി ഡിവൈഎസ്പി പ്രിൻസ് അബ്രഹാം നിർവഹിച്ചു .
ബസ്സുകളുടെ മത്സര പാച്ചൽ ഒഴിവാക്കാനും സമയത്തെ ചൊല്ലിയുള്ള തർക്കം ഉൾപ്പെടെ പരിഹരിക്കാനും ഇതുമൂലം സാധിക്കും.
പി. പി. പോൾ അധ്യക്ഷത വഹിച്ചു. അജയൻ പായം, പി. ചന്ദ്രൻ, വി. സന്ദീപ്, സത്യൻ കൊമ്മേരി തുടങ്ങിയവർ സംസാരിച്ചു.
previous post