സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് അനുവദിച്ചത്. എറണാകുളത്തേയും കോഴിക്കോട്ടേയും വാക്സിന് എത്തിയിട്ടുണ്ട്.
ഞായറാഴ്ച വരെ 18 വയസിനു മുകളിലുള്ള 75 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിൻ നൽകിയത്. 28 ശതമാനമാളുകൾക്കു രണ്ടു ഡോസ് വാക്സിൻ നൽകി. 2,16,08,979 പേർക്ക് ആദ്യ ഡോസ് നൽകിയപ്പോൾ 80,27,122 പേർക്കാണു രണ്ടു ഡോസ് വാക്സിനു നൽകിയത്.
ദശലക്ഷം പേരിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ നടത്തിയ സംസ്ഥാനമാണു കേരളം. 45 വയസിൽ കൂടുതൽ പ്രായമുള്ള 92 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 48 ശതമാനം പേർക്കു രണ്ടു ഡോസും വാക്സിനേഷൻ സംസ്ഥാനം നൽകിയിട്ടുണ്ട്.
നിലവിൽ ചികിത്സയിൽ ഉള്ള കേസുകളിൽ 12.82 ശതമാനം പേരെ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു ശതമാനത്തിൽ താഴെ രോഗികൾ മാത്രമാണ് ഐസിയുവിൽ കഴിയുന്നത്.