24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോഴിക്കോട് മെഡിക്കൽ കോളജിൽ വൈറോളജി ലാബ്‌ സമ്പർക്കപട്ടികയിൽ കൂടുതൽ പേരുണ്ടാകാം; രോഗ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുന്നു: മന്ത്രി വീണാ ജോർജ്‌.
Kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ വൈറോളജി ലാബ്‌ സമ്പർക്കപട്ടികയിൽ കൂടുതൽ പേരുണ്ടാകാം; രോഗ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുന്നു: മന്ത്രി വീണാ ജോർജ്‌.

നിപ ബാധിച്ച് 12 വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ പേർ സമ്പർക്ക പട്ടികയിൽ ഉണ്ടാകാനണ്ടെയുണ്ടെന്നും രോഗ ഉറവിടം കണ്ടെത്താൻ എല്ലാ തരത്തിലും ശ്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുമായി സമ്പർക്കത്തിൽ വന്ന 7 പേരുടെ സാമ്പിൾ പൂനൈ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക്‌ അയച്ചതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ കുട്ടി നിപ ബാധിച്ച് മരിച്ചത്.

ഇന്നലെ 188 കോണ്ടാക്ടുകൾ കണ്ടെത്തി.അതിൽ 20 പേർ ഹൈ റിസ്ക് വിഭാഗത്തിലുള്ളവരാണ്‌. ആരോഗ്യ പ്രവർത്തകൾ ചോദ്യാവലിയുമായി ഭവനസന്ദർശനം നടത്താനും തീരുമാനിച്ചു. കുട്ടിക്ക് രോഗം ബാധിച്ചതെവിടെ നിന്ന് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.രണ്ടുമാസം മുന്പ്‌ കുട്ടിയുടെ വീട്ടിലെ ആട്‌ ചത്തിരുന്നു. ഇതിന്‌ നിപാ രോഗവുമായി ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.

നിലവിൽ കുട്ടിയുടെ അമ്മയ്ക്ക് പനിയുണ്ട്. ഒരു ആരോഗ്യപ്രവർത്തകന് കുട്ടിയെ ചികിത്സിച്ച ദിവസം തന്നെ പനിയുണ്ടായതായി പറയുന്നു. ചാത്തമംഗലത്ത് ജാഗ്രതാനിർദ്ദേശം നൽകി. നിലവിലെ സാഹചര്യം നിരീക്ഷിക്കാനും മറ്റ് കാര്യങ്ങൾക്കുമായും മന്ത്രിമാർ ഇവിടെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനക്കായി വൈറോളജി ലാബ് സജ്ജീകരിക്കുകയാണ്. ഇതിനായി പ്രത്യേക സംവിധാനമൊരുക്കാമെന്ന് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും അറിയിച്ചിരുന്നു.നിപ ചികിൽസയിലും പ്രതിരോധത്തിലും ആരോ​ഗ്യ പ്രവർത്തകർക്ക് പരിശീലനം ഇന്ന് മുതൽ തുടങ്ങും. നിപ ചികിത്സ മെഡിക്കൽ കോളജ് ആശുപത്രിയുടെ മറ്റ് ചികിൽസകളെ ബാധിക്കില്ല. ആശുപത്രിയിലേക്ക് കൂടുതൽ ആരോ​ഗ്യ പ്രവർത്തകരെ ഏർപ്പെടുത്താനുള്ള നടപടി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തും പരിസര പ്രദേശങ്ങളും കണ്ടെയിൻമെൻറ്‌ സോണായി പ്രഖ്യാപിച്ചു. മുക്കം നഗരസഭയിലെ 3 കിലോമീറ്റർ പരിധിയും കൊടിയത്തൂർ പഞ്ചായത്തിലെ 3 കിലോമീറ്റർ പരിധിയും കണ്ടെയ്‌മെന്റ് സോൺ ആണ്‌. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ തുറക്കാം.

Related posts

ആ ചിരി ഇനി കണ്ണീരോര്‍മ, സുബി സുരേഷിന് വിട; സംസ്കാരം നടത്തി.*

Aswathi Kottiyoor

ന്യൂനമർദം: സംസ്ഥാനത്ത് മഴ തുടരും

Aswathi Kottiyoor

പുതിയ റേഷൻ കട അനുവദിക്കില്ല: ഭക്ഷ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox