31.2 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • കേളകം പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു
Kelakam

കേളകം പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു

കേളകം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേളകം പഞ്ചായത്തിലെ 3,13,11 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി സേഫ്റ്റി കമ്മിറ്റി യോഗം ചേര്‍ന്നു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
യോഗത്തില്‍ കേളകം ടൗണ്‍ ഉള്‍പ്പെടുന്ന പതിമൂന്നാം വാര്‍ഡില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ള കടകള്‍ അടച്ചുപൂട്ടുന്നതിനുപകരം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് എല്ലാ കടകളും തുറക്കുന്നതിനും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അത്തരക്കാര്‍ക്കെതിരെ കേസെടുക്കാനും സി. എഫ്. എല്‍.ടി സികളില്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.കേളകം പഞ്ചായത്തില്‍ 96 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്റ്റുകളിലായി 403 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ്, പഞ്ചായത്ത് സെക്രട്ടറി വിനോദ്, വില്ലേജ് ഓഫീസര്‍ രാധ, കേളകം എസ്‌ഐ എം പ്രഭാകരന്‍,

പഞ്ചായത്ത് അംഗങ്ങളായ സജീവന്‍ പാലുമ്മി,പ്രീത ഗംഗാധരന്‍, ടോമി പുളിക്കക്കണ്ടം, അഡ്വക്കേറ്റ് ബിജു ചാക്കോ, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡണ്ട് ജോര്‍ജ്ജ്കുട്ടി വാളുവെട്ടിക്കല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇര്‍ഷാദ്,സി.വി ധനേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു

Aswathi Kottiyoor

കേളകത്ത് ബൈക്ക് മോഷണം പോയതായി പരാതി

Aswathi Kottiyoor

സംയുക്ത പരിശോധന നടത്തി.

Aswathi Kottiyoor
WordPress Image Lightbox