23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഗ​ര്‍​ഭ​സ്ഥശി​ശു​വി​നും ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്: ഹൈ​ക്കോ​ട​തി
Kerala

ഗ​ര്‍​ഭ​സ്ഥശി​ശു​വി​നും ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്: ഹൈ​ക്കോ​ട​തി

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലെ ആ​​​ര്‍​ട്ടി​​​ക്കി​​​ള്‍ 21 പ്ര​​​കാ​​​രം ​ഗ​​ര്‍​ഭ​​​സ്ഥ​​ശി​​​ശു​​​വി​​​നും ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നും ന​​​വ​​​ജാ​​​ത​​ശി​​​ശു​​​വി​​​ല്‍നി​​​ന്നു ഗ​​​ര്‍​ഭ​​​സ്ഥ​​ശി​​​ശു​​​വി​​​നെ വേ​​​റി​​​ട്ടു കാ​​​ണേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. 31 ആ​​​ഴ്ച പി​​​ന്നി​​​ട്ട ഗ​​​ര്‍​ഭം അ​​​ല​​​സി​​​പ്പി​​​ക്കാ​​​ന്‍ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ അ​​​മ്മ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ത​​​ള്ളി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് പി.​​​ബി. സു​​​രേ​​​ഷ് കു​​​മാ​​​ര്‍ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

ഗ​​​ര്‍​ഭ​​​സ്ഥ​​ശി​​​ശു​​​വി​​​ന് വൈ​​​ക​​​ല്യ​​​മു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നാ​​​ല്‍ അ​​​ബോ​​​ര്‍​ഷ​​​നുവേ​​​ണ്ടി ഹ​​​ര്‍​ജി​​​ക്കാ​​​രി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, നി​​​യ​​​മ​​​പ്ര​​​കാ​​​രം 20 ആ​​​ഴ്ച പി​​​ന്നി​​​ട്ട ഗ​​​ര്‍​ഭം അ​​​ല​​​സി​​​പ്പി​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി​​​യി​​​ല്ല. ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ ഹ​​​ര്‍​ജി​​​ക്കാ​​​രി​​​യു​​​ടെ ആ​​​വ​​​ശ്യം നി​​​ഷേ​​​ധി​​​ച്ചു. തു​​​ട​​​ര്‍​ന്നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

24 ആ​​​ഴ്ച വ​​​രെ​​​യു​​​ള്ള ഗ​​​ര്‍​ഭം അ​​​ല​​​സി​​​പ്പി​​​ക്കാ​​​ന്‍ നി​​​യ​​​മ​​​ത്തി​​​ല്‍ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യെ​​​ങ്കി​​​ലും ഇ​​​തു വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി. ഹ​​​ര്‍​ജി​​​ക്കാ​​​രി​​​യു​​​ടെ ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡി​​​ന് രൂ​​​പം ന​​​ല്‍​കി റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി​​​യി​​​രു​​​ന്നു.

കു​​​ഞ്ഞി​​​ന് വൈ​​​ക​​​ല്യ​​​മു​​​ണ്ടെ​​​ങ്കി​​​ലും ഗു​​​രു​​​ത​​​ര​​​മ​​​ല്ലെ​​​ന്നും അ​​​മ്മ​​​യു​​​ടെ ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യ​​​ല്ലെ​​​ന്നും മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി. തു​​​ട​​​ര്‍​ന്നാ​​​ണ് ഗ​​​ര്‍​ഭ​​​സ്ഥ​​ശി​​​ശു​​​വി​​​നും ജീ​​​വി​​​ക്കാ​​​ന്‍ അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഹൈ​​​ക്കോ​​​ട​​​തി ഹ​​​ര്‍​ജി ത​​​ള്ളി​​​യ​​​ത്.

Related posts

തി​യ​റ്റ​റു​ക​ൾ​ക്ക് ഉ​ത്സ​വ കാ​ലം; കൈ​യ​ടി നേ​ടി സി​ബി​ഐ​യു​ടെ അ​ഞ്ചാം വ​ര​വ്

വി​മാ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സം​ഗീ​തം നി​ർ​ബ​ന്ധ​മാ​ക്ക​ണം; കേ​ന്ദ്ര​മ​ന്ത്രി​ക്ക് ഐ​സി​സി​ആ​റി​ന്‍റെ ക​ത്ത്

Aswathi Kottiyoor

ഗാ​ർ​ഹി​ക ജീ​വ​ന​ക്കാ​ർ​ക്ക് തൊ​ഴി​ൽ ക​രാ​ർ നി​ർ​ബ​ന്ധ​മാ​ക്കി സൗ​ദി

Aswathi Kottiyoor
WordPress Image Lightbox