23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കെഎസ്ആർടിസിയിൽ പുനർനിയമന നീക്കം; പിരിച്ചുവിട്ട 8000 പേരെ തിരിച്ചെടുക്കുന്നു.
Kerala

കെഎസ്ആർടിസിയിൽ പുനർനിയമന നീക്കം; പിരിച്ചുവിട്ട 8000 പേരെ തിരിച്ചെടുക്കുന്നു.

പിരിച്ചുവിട്ട എംപാനൽ ജീവനക്കാർക്കു പുനർ നിയമനം നൽകുന്നതിന് 8000 പേരുടെ പട്ടിക കെഎസ്ആർടിസി തയാറാക്കുന്നു. ഭരണകക്ഷി യൂണിയന്റെ നേതൃത്വത്തിൽ അനർഹരെ ഈ പട്ടികയിൽ തിരുകിക്കയറ്റുന്നതായി വ്യാപക പരാതിയും ഉയർന്നു. 10 വർഷം സർവീസും 120 ഡ്യൂട്ടിയുമുള്ളവരുടെ പട്ടികയാണ് ഡിപ്പോകളിൽ തയാറാക്കുന്നത്. ഇതിൽ ഡ്യൂട്ടി തികയാത്ത സ്വന്തക്കാരെയും തിരുകിക്കയറ്റുന്നുവെന്നാണ് മറ്റു യൂണിയനുകളുടെ പരാതി.

തിരിച്ചെടുക്കുന്നവരെ എവിടെ നിയമിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. പുതുതായി രൂപീകരിക്കുന്ന സ്വിഫ്റ്റ് കമ്പനിയിൽ എടുക്കാമെന്നായിരുന്നു തിരഞ്ഞെടുപ്പിനു മുൻപ് വാഗ്ദാനമെങ്കിലും സ്വിഫ്റ്റിൽ താൽക്കാലിക നിയമനം മാത്രമേയുള്ളുവെന്നാണ് സർക്കാർ തീരുമാനം. ‌400 ദീർഘദൂര സർവീസുകൾ നടത്താനുദ്ദേശിക്കുന്ന സ്വിഫ്റ്റിന് ആകെ വേണ്ടത് 1238 ജീവനക്കാരാണ്. ഇവരെ 680 രൂപ ദിവസവേതനത്തിനു നിയമിക്കുകയും പിഎഫും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നുമാണ് സ്വിഫ്റ്റ് രൂപീകരിച്ചപ്പോഴുള്ള വ്യവസ്ഥ.

പിഎസ്‌സി റാങ്കുപട്ടികയിലുള്ളവർ നൽകിയ കേസിൽ സുപ്രീംകോടതിയുടെ വരെ നിർദേശപ്രകാരമാണ് എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടത്. ഇവരെ മറ്റു രീതിയിൽ തിരിച്ചെടുക്കരുതെന്നുമായിരുന്നു കോടതി നിർദേശം. സ്വിഫ്റ്റ് രൂപീകരണത്തിനെതിരെ ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്. പിഎസ്‌സി റാങ്കുപട്ടികയിൽപെട്ടവർ ഇൗ കേസിലും ഉൾപ്പെട്ടിട്ടുള്ളതിനാൽ പിരിച്ചുവിട്ടവരെ സ്വിഫ്റ്റിൽ നിയമിക്കാൽ ശ്രമം നടന്നാലും കോടതി ഇടപെട്ടേക്കാം

Related posts

വ്യോമയാന സുരക്ഷാ റാങ്കിങ്; ചൈനയേയും ഡെന്‍മാര്‍ക്കിനെയും പിന്തള്ളി ഇന്ത്യ മുന്നിൽ

Aswathi Kottiyoor

വടകരയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കാൻ നിര്‍ദേശം………..

Aswathi Kottiyoor
WordPress Image Lightbox