ഇരിട്ടി: വ്യാജചാരായ നിർമ്മാണത്തിനായി വീട്ടിൽ സൂക്ഷിച്ച വാഷുമായി യുവാവ് അറസ്റ്റിൽ. മട്ടന്നൂർ റെയ്ഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ അനു ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടുവനാട് കുളത്തു വയൽ വീട്ടിൽ കെ.വി.സുമേഷ് (40) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് . ഇയാളുടെ വീടു കേന്ദ്രീകരിച്ച് മാസങ്ങളായി വ്യാജ ചാരായം നിർമ്മിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന . പ്രിവന്റീവ് ഓഫിസർ കെ.ആനന്ദകൃഷ്ണൻ,സിവിൽ എക്സൈസ് ഓഫിസർമാരായ എം.പി.ഹാരിസ്, വി.എൻ. സതീഷ്, ടി.ഒ.വിനോദ്, കെ.സുനീഷ്, കെ.സോഷ്ന എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു