24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • ആ​റ​ളം ഫാം ​ന​ഴ്സ​റി​യി​ല്‍നി​ന്ന് മ​ത്സ്യ​വും വി​പ​ണി​യി​ലേ​ക്ക്
Iritty

ആ​റ​ളം ഫാം ​ന​ഴ്സ​റി​യി​ല്‍നി​ന്ന് മ​ത്സ്യ​വും വി​പ​ണി​യി​ലേ​ക്ക്

ഇ​രി​ട്ടി: വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ വ​രു​മാ​ന വ​ര്‍​ധ​ന​യും പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ല​ക്ഷ്യ​മാ​ക്കി പു​തു​വ​ഴി​ക​ള്‍ തേ​ടു​ന്ന ആ​റ​ളം ഫാം ​സെ​ന്‍​ട്ര​ൽ ന​ഴ്സ​റി​യി​ല്‍ നി​ന്ന് മ​ത്സ്യ​വും വി​പ​ണി​യി​ലേ​ക്ക്. ഫാ​മി​ലെ നീ​രു​റ​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വ​ള​ര്‍​ത്തി​യെ​ടു​ത്ത 4000 മ​ത്സ്യ​ക്കു​ഞ്ഞു​ക​ള്‍ പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്തി വി​പ​ണ​ന​ത്തി​ന് ത​യാ​റാ​യി. ഗി​ഫ്റ്റ് തി​ലോ​പി​യ, ചി​ത്ര​ലാ​ഡ ഇ​ന​ത്തി​ല്‍​പ്പെ​ട്ട 3500 മ​ത്സ്യ​ങ്ങ​ളാ​ണ് വി​പ​ണ​ന​ത്തി​ന് ത​യാ​റാ​യി​രി​ക്കു​ന്ന​ത്.
അ​ഞ്ചു​മാ​സം മു​ന്പ് ഫാം ​എം​ഡി ബി​മ​ല്‍​ഘോ​ഷി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​രം പ​രീ​ക്ഷ​ണ പ​ദ്ധ​തി എ​ന്ന നി​ല​യി​ലാ​ണ് ആ​റ് ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള കു​ള​ത്തി​ല്‍ 4000 മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച​ത്. ഇ​തി​ല്‍ 3500 ക​ഞ്ഞു​ങ്ങ​ളെ​യെ​ങ്കി​ലും സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞു. ഓ​രോ​ന്നി​നും 250-300 ഗ്രാം ​തൂ​ക്കം എ​ത്തി​യ​ശേ​ഷ​മാ​ണ് വി​ല്പ​ന​യ്ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫാം ​സെ​ന്‍​ട്ര​ൽ ന​ഴ്സ​റി​യി​ല്‍ നി​ന്ന് വി​വി​ധ​ത​രം ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ജീ​വ​നോ​ടെ മ​ത്സ്യ​ങ്ങ​ളെ പി​ടി​ച്ചു ന​ല്‍​കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഒ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം വി​ജ​യ​മാ​യ​തോ​ടെ ഫാ​മി​ല്‍ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ന​ഴ്സ​റി​യോ​ട് ചേ​ര്‍​ന്ന് 11 ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ജ​ലാ​ശ​യ​വു​മു​ണ്ടാ​ക്കി. പാ​ല​പ്പു​ഴ പു​ഴ​യി​ല്‍ നി​ന്ന് വെ​ള്ളം എ​ത്തി​ച്ച് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വി​ടെ​യും മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വ​ള​ര്‍​ത്തും. വൈ​വി​ധ്യ വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫാ​മി​ല്‍ ഒ​ന്ന​ര ഹെ​ക്ട​റി​ല്‍ പു​തി​യ ന​ഴ്സ​റി​ക്കും തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്.
മ​ത്സ്യ​ങ്ങ​ളു​ടെ വി​പ​ണ​നോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി ദി​വ്യ നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യി കു​ര്യ​ന്‍, ഫാം ​എം​ഡി ബി​മ​ല്‍​ഘോ​ഷ്, ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ്, വാ​ര്‍​ഡ് അം​ഗം മി​നി ദി​നേ​ശ​ന്‍, ഫാം ​മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ ശ്രീ​കു​മാ​ര്‍, കെ.​കെ ജ​നാ​ര്‍​ദ്ദ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

നീന്തൽകുളം നാടിന് സമർപ്പിച്ചു.

Aswathi Kottiyoor

ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ മോഷണം – ഡോഗ്സ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി

സിപിഐ ഇരിട്ടി മണ്ഡലം സമ്മേളനം ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox