24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സര്‍ഗം- ആര്‍ട്സ് ക്ളബ്ബ് സംഗീതസംവിധായകന്‍ എ എം ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സര്‍ഗം- ആര്‍ട്സ് ക്ളബ്ബ് സംഗീതസംവിധായകന്‍ എ എം ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

കേളകം: ഓണ്‍ലൈന്‍ പഠനകാലത്ത് വീടുകളിലായിരിക്കുന്ന കുട്ടികളിലെ വിവിധ കലാഭിരുചികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് പരിശീലനം നൽകുന്നതിനുമായി ‘സർഗം’ ആർട്സ് ക്ലബ് കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. പത്മശ്രീ രാഘവൻമാസ്റ്ററുടെ ശിഷ്യനും പ്രശസ്ത സംഗീത സംവിധായകനുമായ ശ്രീ. എ എം ദിലീപ്കുമാർ ആര്‍ട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. ഫാ. വർഗീസ് പടിഞ്ഞാറക്കര, പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, മുന്‍ ചിത്രകലാ അധ്യാപകൻ ഇ പി ഐസക്മാസ്റ്റർ, മുന്‍ സംഗീതാധ്യാപിക പി ഉഷ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു ആമുഖഭാഷണം നടത്തി. തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

അഷ്മിതയുടെ കീർത്തനാലാപനത്തോടെ ആരംഭിച്ച ഉദ്ഘാടന പരിപാടിയിൽ റോസ് മരിയ ജോസഫ്, നിയ മരിയ മാത്യു എന്നിവർ സംഘനൃത്തം അവതരിപ്പിച്ചു. സാദില്‍കൃഷ്ണയുടെ ജാസ് വാദനം, ആത്മജ മനോജിന്‍റെ ക്ലാസിക്കൽ ഡാൻസ്, അക്ഷയ ഇ എസിന്റെ സിനിമാറ്റിക് ഡാൻസ് എന്നിവ ഉണ്ടായിരുന്നു. പല്ലവി മധു ലളിതഗാനവും ജോയൽ സിനിമാഗാനവും ആലപിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വാദ്യമായ തബല ദീപക്ക് വായിച്ചു. കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച ആല്‍ബം പ്രദര്‍ശിപ്പിച്ചു. സംഗീതാധ്യാപകൻ അനൂപ് കുമാർ, ദീപ ടീച്ചർ എന്നിവരുടെ ഗാനാലാപനം അരങ്ങേറി. കുമാരി അക്ഷയ ഷാജി സ്വാഗതവും ഷീന ടീച്ചർ നന്ദിയും അർപ്പിച്ചു.
ഓൺലൈനായി നടന്ന പരിപാടികൾക്ക് അധ്യാപകരായ ഷൈന എം ജി, അശ്വതി ഗോപിനാഥ്, കുസുമം പി എ, അലീന തോമസ്, സോണി ഫ്രാന്‍സിസ്, ജാൻസൺ ജോസഫ്, ജോബി ഏലിയാസ് എന്നിവർ നേതൃത്വം നൽകി. ഉടൻതന്നെ സംഗീത പരിശീലന ക്ലാസ് സ്കൂളിൽ ആരംഭിക്കുന്നതാണ്.

Related posts

സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തില്‍ പരിശീലന പരിപാടി

Aswathi Kottiyoor

കേളകത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

Aswathi Kottiyoor

യു.എം.സി കേളകം യൂണിറ്റും ജില്ലാതല ആർദ്രം പദ്ധതി ഉദ്ഘാടനവും

Aswathi Kottiyoor
WordPress Image Lightbox