കേരളത്തിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് കേന്ദ്രം. ഈ മാസം പകുതിയോടെ സംസ്ഥാനത്തെ കോവിഡ് കുതിപ്പിൽ ശമനം ഉണ്ടാകും. ഇപ്പോൾ മുതൽ രണ്ടാഴ്ചത്തേക്ക് കർശന ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയാൽ മാത്രമേ ഈ മാസം പകുതിയോടെ കോവിഡ് കേസുകളിൽ കുറവുണ്ടാകൂ എന്നും കേന്ദ്രം മുന്നറിയിപ്പു നൽകുന്നു.
കർശനമായിട്ടുള്ള നിരീക്ഷണവും അതോടൊപ്പം കണ്ടെയ്മെന്റ് നടപടികളും ആവശ്യമാണ്. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് അടച്ചിടൽ നടപ്പാക്കാണം. ഇക്കാര്യത്തിൽ ജില്ലാ തലത്തിൽ എന്നതിന് പുറമേ താഴേത്തട്ടിലേക്ക് കൂടി നിയന്ത്രണം കർശനമായി നടപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.