26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കേരളത്തിൽ കൂടുതൽ നിയന്ത്രണം വേണ്ട,​ ​ രാത്രി കര്‍ഫ്യൂവും ഞായറാഴ്ചകളിലെ ലോക്ക്‌ഡൗണും ഒഴിവാക്കാം,​ വാക്‌സിനേഷന്‍ വേഗം കൂട്ടുന്നതില്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ
Kerala

കേരളത്തിൽ കൂടുതൽ നിയന്ത്രണം വേണ്ട,​ ​ രാത്രി കര്‍ഫ്യൂവും ഞായറാഴ്ചകളിലെ ലോക്ക്‌ഡൗണും ഒഴിവാക്കാം,​ വാക്‌സിനേഷന്‍ വേഗം കൂട്ടുന്നതില്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് വിദഗ്ധര്‍. വാക്സിനേഷന്‍ വേഗം കൂട്ടുന്നതിലും, മരണനിരക്ക് കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് പൊതുനിര്‍ദേശം.ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിര്‍ദേശം നല്‍കി. .ടിപിആർ, ലോക്ക്ഡൗൺ, പ്രാദേശിക അടച്ചിടൽ എന്നിവയ്ക്ക് പിറകെ സമയവും അധ്വാനവും പാഴേക്കണ്ടതില്ലെന്ന പൊതുനിർദേശമാണ് പ്രമുഖ വൈറോളജിസ്റ്റുകൾ പങ്കെടുത്ത യോഗത്തിൽ ഉയർന്നത്. മരണനിരക്ക് പിടിച്ചു നിർത്തുന്നതിനാണ് ശ്രദ്ധ നൽകേണ്ടത്. വാക്സിനേഷൻ വേഗത ഉയർത്തിയാൽ ഇത് സാദ്ധ്യമാകും.ചികിത്സാ സംവിധാനങ്ങൾ നിറഞ്ഞുകവിയുന്ന ഘട്ടത്തിൽ മാത്രം കടുത്ത നിയന്ത്രണങ്ങളാലോചിക്കാം. കേരളത്തിന്റെ ഡാറ്റ താരതമ്യേന മികച്ചതാണെന്നും അഭിപ്രായമുയർന്നു. രോഗതീവ്രത കുറവാണെന്ന സർക്കാർ വിലയിരുത്തലും യോഗത്തിലുണ്ടായി.പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഗഗൻദീപ് കാങ് അടക്കം ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തരായ വൈറോളജിസ്റ്റുകൾ പങ്കെടുത്ത യോഗത്തിലാണ് നിർദേശം. നിർദേശം പിന്നീട് സർക്കാർ ഈ വിദഗ്ദരുമായി പ്രത്യേകം ചർച്ച നടത്തിയാകും പുതിയ തീരുമാനങ്ങളിലെത്തുക.പ്രതിരോധം ശക്തമാക്കണമെന്ന കേന്ദ്ര നിർദേശത്തിന് വിരുദ്ധമാണ് ചർച്ചയിലെ പൊതു നിർദേശമെന്നിരിക്കെ ഇവ നടപ്പാക്കുന്നതും കരുതലോടെയാകും.

Related posts

മുൻ രാഷ്‌ട്രപതിമാർക്കും ഡി ലിറ്റ്‌ നൽകിയിട്ടില്ല

Aswathi Kottiyoor

വാഹന കൈമാറ്റത്തിന് ബാങ്ക് എൻ.ഒ.സി: വാഹൻ സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി

Aswathi Kottiyoor

ഇ​ന്ധ​നം ക​ത്തി​ക്ക​യ​റു​ന്നു; വെ​ള്ളി​യാ​ഴ്ച​യും കൂ​ടും

Aswathi Kottiyoor
WordPress Image Lightbox