24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ്; ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
Kerala

കോവിഡ്; ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

2020- 21 അധ്യയനവർഷത്തില്‍ പ്ലസ് ടു വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് സാഹചര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഈ അധ്യയനവർഷത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനോ വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ് എന്നിവ ഈടാക്കേണ്ടതില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. അതേസമയം, ഒന്നാം വർഷ ഹയർ സെക്കൻഡറി- വൊക്കേഷൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബർ എട്ടിന് വൈകുന്നേരം അ‍ഞ്ചുമണി വരെ അപേക്ഷിക്കാം. പുതുക്കിയ പ്രവേശന ഷെഡ്യൂൾ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം ട്രയൽ അലോട്ട്മെന്റ് തീയതി ഈ മാസം 13നാണ്. ആദ്യ അലോട്ട്മെന്റ് തീയതി ഈ മാസം 22 നും. പ്രവേശനം ആരംഭിക്കുക 23നായിരിക്കും. മുഖ്യ അലോട്ട്മെന്റ് ഒക്ടോബർ 18 ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Related posts

മുന്നാക്ക സംവരണത്തിൽ ഹൈക്കോടതി: സമഗ്ര സർവേ എന്നു നടത്താനാകും

Aswathi Kottiyoor

ഗ്രാമ പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപയുടെ അവാർഡ് നൽകുന്നു ; പരിശീലന പരിപാടിക്ക് തുടക്കമായി

Aswathi Kottiyoor

ജപ്തിയുടെ പേരു പറഞ്ഞ് വീട്ടമ്മയെയും മകനെയും ബാങ്ക് അധികൃതർ സ്വന്തം വീട്ടിൽ നിന്ന് ഇറക്കി വിട്ടു, ഒരമ്മയും മകനും വഴിയാധാരമായി

Aswathi Kottiyoor
WordPress Image Lightbox