25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ‘കേ​ര​ള സ്റ്റേ​റ്റ്’ ബോ​ർ​ഡ് വ​ച്ച് സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ
Kerala

‘കേ​ര​ള സ്റ്റേ​റ്റ്’ ബോ​ർ​ഡ് വ​ച്ച് സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ

‘കേ​​​​ര​​​​ള സ്റ്റേ​​​​റ്റ്’ എ​​​​ന്ന ബോ​​​​ർ​​​​ഡ് വ​​​​ച്ച സ്വ​​​​കാ​​​​ര്യ കാ​​​​റു​​​​ക​​​​ൾ സം​​സ്ഥാ​​ന​​ത്ത് പെ​​രു​​കു​​ന്നു. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡി​​​​ലോ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ലോ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി​​​​ട്ടു​​​​ള്ള​​​​വ​​​​ർ പോ​​​​ലും സ്വ​​​​ന്തം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് എ​​​​ന്ന​​​​ ബോ​​​​ർ​​​​ഡ് വ​​​​ച്ചു പാ​​​​യു​​​​ക​​​​യാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തു ല​​​​ഭി​​​​ച്ച ബോ​​​​ർ​​​​ഡ് മെ​​​​ംബർ സ്ഥാ​​​​നം വ​​​​ച്ചാ​​​​ണ് ഈ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. അ​​​​തും ചു​​​​വ​​​​ന്ന ബോ​​​​ർ​​​​ഡി​​​​ൽ വെ​​​​ളു​​​​ത്ത അ​​​​ക്ഷ​​​​ര​​​​വു​​​​മാ​​​​യി​​​​ട്ടാ​​​​ണ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളുടെ പാച്ചിൽ.

കൃ​​​​ഷിവ​​​​കു​​​​പ്പി​​​​ന്‍റെ വാ​​​​ഹ​​​​ന​​​​മാ​​​​ണെ​​​​ങ്കി​​​​ൽ കൃ​​​​ഷിവ​​​​കു​​​​പ്പ് എന്നാ​​​​ണു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​ത്. പ​​​​ക​​​​രം കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് എ​​​​ന്ന ബോ​​​​ർ​​​​ഡ് സ്ഥാ​​​​പി​​​​ച്ചാ​​​​ൽ മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​ന് നി​​​​യ​​​​മന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​മെ​​​​ന്ന നി​​​​യ​​​​മ​​​​മു​​​​ള്ള​​​​പ്പോ​​​​ഴാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ്ര​​​​വ​​​​ണ​​​​ത കേ​​​​ര​​​​ള​​​​ത്തി​​​​ൽ വ​​​​ള​​​​രു​​​​ന്ന​​​​ത്.

‘കേ​​​​ര​​​​ള സ്റ്റേ​​​​റ്റ്’ എ​​​​ന്ന ബോ​​​​ർ​​​​ഡ് സം​​​​സ്ഥാ​​​​ന മ​​​​ന്ത്രി​​​​മാ​​​​ർ​​​​ക്കോ ത​​​​ത്തു​​​​ല്യ​​​​പ​​​​ദ​​​​വി വ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കോ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മേ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കാ​​​​വൂ​​​​യെ​​​​ന്നും അ​​​​ല്ലാ​​​​ത്ത​​​​ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ക​​​​ണ്ടാ​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നും ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​റാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ ടോ​​​​മി​​​​ൻ ജെ.​​​​ ത​​​​ച്ച​​​​ങ്ക​​​​രി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​ണ്.

സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ വാ​​​​ഹ​​​​ന​​​​ത്തി​​​​ലൊ​​​​ന്നും ‘കേ​​​​ര​​​​ള സ്റ്റേ​​​​റ്റ്’ എ​​​​ന്ന ബോ​​​​ർ​​​​ഡ് പാ​​​​ടി​​​​ല്ല. പ​​​​ല​​​​യി​​​​ട​​​​ത്തും ചി​​​​ല വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ എ​​​​ന്ന ബോ​​​​ർ​​​​ഡാ​​​​ണ് പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​ത്ത​​​​രം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ബോ​​​​ർ​​​​ഡ് നീ​​​​ക്കം ചെ​​​​യ്യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പി​​​​ഴ​​​​യീ​​​​ടാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ട്.

ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ മു​​​​ന്നി​​​​ലും പി​​​​ന്നി​​​​ലും ജി​​​​ല്ലാ​​​​ ക​​​​ള​​​​ക്ട​​​​ർ എ​​​​ന്ന ബോ​​​​ർ​​​​ഡ് വ​​യ്ക്കാം. പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ബോ​​​​ർ​​​​ഡു​​​​ക​​​​ൾ, അ​​​​ർ​​​​ധ​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്ക് അ​​​​ത​​​​ത് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രു​​​​ള്ള ബോ​​​​ർ​​​​ഡ് മാ​​​​ത്ര​​​​മേ വ​​യ്​​​​ക്കാനാ​​​​വൂ. ചി​​​​ല​​​​ർ അ​​​​ത്ത​​​​രം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് എ​​​​ന്ന് ബോ​​​​ർ​​​​ഡ് വ​​യ്ക്കു​​​​ന്നു​​​​ണ്ട്. ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ മു​​​​ന്നി​​​​ലും പി​​​​ന്നി​​​​ലും ത​​​​ല​​​​വ​​​​ന്‍റെ ഒൗ​​​​ദ്യോ​​​​ഗി​​​​ക പ​​​​ദ​​​​വി സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന ബോ​​​​ർ​​​​ഡ് വ​​യ്ക്കാം. ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ന്പ​​​​ർ മ​​​​റ​​​​യ്ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ൽ ഒ​​​​രു ബോ​​​​ർ​​​​ഡും പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ല.

Related posts

*മലബാറില്‍ യാത്രാക്ലേശം; ഷൊർണൂർ വരെ സർവീസ് നടത്താൻ പരശുറാം.*

Aswathi Kottiyoor

ലീഗൽ മെട്രോളജി വകുപ്പിന്റെ ഓണം പ്രത്യേക പരിശോധന ഒന്ന് മുതൽ

Aswathi Kottiyoor

തൊണ്ടിയിൽ സെന്റ് ജോൺസിൽ വിജയോത്സവം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox