27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ജിഡിപി വളർച്ച 20.1%.;ആഭ്യന്തര ഉൽപാദനത്തിൽ വൻ കുതിപ്പ്
Kerala

ജിഡിപി വളർച്ച 20.1%.;ആഭ്യന്തര ഉൽപാദനത്തിൽ വൻ കുതിപ്പ്

കോവിഡ് മൂലമുള്ള സാമ്പത്തികത്തകർച്ചയിൽനിന്ന് രാജ്യം തിരിച്ചുവരുന്നതിന്റെ സൂചനയേകി, മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) വൻ കുതിപ്പ്. 2021 ഏപ്രിൽ–ജൂൺ ത്രൈമാസത്തിലെ ജിഡിപി വളർച്ച, മുൻ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് 20.1% ആണ്. ത്രൈമാസകണക്കുകൾ ലഭ്യമായ തൊണ്ണൂറുകളുടെ പകുതിക്കു ശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണിത്.

ജിഡിപി 2020 ഏപ്രിൽ–ജൂൺ കാലത്ത് 26.95 ലക്ഷം കോടി രൂപ ആയിരുന്നത് ഇപ്പോൾ 32.38 ലക്ഷം കോടിയായി. എന്നാൽ കോവിഡിനു മുൻപത്തെ നിലയിലേക്ക് എത്താൻ ഇനിയും ഏറെ ദൂരമുണ്ട്. 2019 ഏപ്രിൽ–ജൂൺ കാലത്ത് 35.66 ലക്ഷം കോടിയായിരുന്നു ജിഡിപി

Related posts

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി വിജയത്തിലേക്ക്

Aswathi Kottiyoor

അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം: ഒരു കേസ് കൂടി; രജിസ്റ്റര്‍ ചെയ്തത് 27 എണ്ണം

Aswathi Kottiyoor

ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

Aswathi Kottiyoor
WordPress Image Lightbox