27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോ​വി​ഡ് കാ​ല​ത്തെ സൗ​ജ​ന്യ കി​റ്റു​വി​ത​ര​ണം 10 കോ​ടി ക​വി​ഞ്ഞു: മ​ന്ത്രി അ​നി​ൽ
Kerala

കോ​വി​ഡ് കാ​ല​ത്തെ സൗ​ജ​ന്യ കി​റ്റു​വി​ത​ര​ണം 10 കോ​ടി ക​വി​ഞ്ഞു: മ​ന്ത്രി അ​നി​ൽ

കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ജ​​​ന​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ആ​​​രം​​​ഭി​​​ച്ച സൗ​​​ജ​​​ന്യ​​​കി​​​റ്റ് വി​​​ത​​​ര​​​ണം 10 കോ​​​ടി ക​​​ഴി​​​ഞ്ഞ​​​താ​​​യി ഭ​​​ക്ഷ്യ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ. കേ​​​സ​​​രി സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ ദ ​​​പ്ര​​​സിൽ ​​​സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ഴി​​​ഞ്ഞ 13 മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 10,96,94,685 പേ​​​ർ​​​ക്ക് കി​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്തു. ഓ​​​ഗ​​​സ്റ്റ് 30 വ​​​രെ 85,06,306 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഓ​​​ണ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്തു. 97% കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ളും ഓ​​​ഗ​​​സ്റ്റി​​​ൽ ഭ​​​ക്ഷ്യ​​​ധാ​​​ന്യം വാ​​​ങ്ങി. വാ​​​ങ്ങാ​​​ത്ത ചെ​​​റി​​​യൊ​​​രു ശ​​​ത​​​മാ​​​നം അ​​​ന​​​ർ​​​ഹ​​​മാ​​​യി കാ​​​ർ​​​ഡ് കൈ​​​വ​​​ശം​​​വ​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ ആ​​​ണോ​​​യെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്ത് പു​​​തി​​​യ ലൈ​​​സ​​​ൻ​​​സി​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ പി​​​എ​​​സ്‌​​​സി സം​​​വ​​​ര​​​ണ​​​മാ​​​തൃ​​​ക ന​​​ട​​​പ്പാ​​​ക്കും. 900 റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ൾ​​​ക്കാ​​​ണ് പു​​​തി​​​യ ലൈ​​​സ​​​ൻ​​​സി​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സി​​​വി​​​ൽ സ​​​പ്ലൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ എ​​​ല്ലാ താ​​​ലൂ​​​ക്കി​​​ലും ശാ​​​സ്ത്രീ​​​യ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള ഗോ​​​ഡൗ​​​ണു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും. എ​​​ഫ്സി​​​ഐ വ​​​ഴി​​​യു​​​ള്ള വാ​​​തി​​​ൽ​​​പ്പ​​​ടി വി​​​ത​​​ര​​​ണം കൂ​​​ടു​​​ത​​​ൽ സൂ​​​ക്ഷ്മ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ജി​​​പി​​​എ​​​സും ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽ സി​​​സി​​​ടി​​​വി​​​യും നീ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന് പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​വും സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

ഒ​മി​ക്രോ​ൺ: യു​കെ​യി​ൽ 30 ക​ഴി​ഞ്ഞ​വ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോ​സ്

Aswathi Kottiyoor

നിത്യഹരിത നായകൻ പ്രേം നസിർ ഓർമ്മമായിട്ട് 34 വർഷം…….

Aswathi Kottiyoor

ധനസഹായ വിതരണം ഊർജിതമാക്കണം; കലക്ടർമാർക്ക്‌ മുഖ്യമന്ത്രിയുടെ നിർദേശം

Aswathi Kottiyoor
WordPress Image Lightbox