28.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • ഇ​ടു​ക്കി​യി​ൽ​നി​ന്നു പാ​ല​ക്ക​യംത​ട്ടി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ്
kannur

ഇ​ടു​ക്കി​യി​ൽ​നി​ന്നു പാ​ല​ക്ക​യംത​ട്ടി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ പാ​ല​ക്ക​യം ത​ട്ടി​ലേ​ക്ക് ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് രാ​ജാ​ക്കാ​ട് വ​ഴി കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ജോ​ൺ ബ്രി​ട്ടാ​സ് എം​പി ന​ൽ​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​നു​ദി​നം വി​ക​സി​ച്ചു​വ​രു​ന്ന പാ​ല​ക്ക​യം​ത​ട്ടി​ന്‍റെ വി​ക​സ​ന​വേ​ഗം വ​ർ​ധി​പ്പി​ക്കാ​ൻ ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
രാ​വി​ലെ ആ​റി​ന് നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന ബ​സ് രാ​ജ​ക്കാ​ട്, അ​ടി​മാ​ലി, കോ​ത​മം​ഗ​ലം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ വ​ഴി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. ബ​സ് രാ​ത്രി 9.35ന് ​പാ​ല​ക്ക​യം​ത​ട്ടി​ലെ​ത്തും. അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ 5.10ന് ​തി​രി​ച്ചു​പോ​കു​ന്ന ബ​സ് രാ​ത്രി 7.55ന് ​നെ​ടു​ങ്ക​ണ്ട​ത്തെ​ത്തും. ഇ​ടു​ക്കി​യി​ലെ​യും ക​ണ്ണ​രി​ലെ​യും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കു​ന്ന ഈ ​സ​ർ​വീ​സ് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Related posts

ആറളം ഫാം തൊഴിലാളികൾക്ക്‌ 
ശമ്പളകുടിശ്ശിക നൽകാൻ 1.5 കോടി

Aswathi Kottiyoor

ജില്ലയിൽ 100 വീടുകൾ സൗജന്യമായി വൈദ്യുതീകരിച്ച് ഓൾ കേരള ലൈസൻസ്ഡ് വയർമെൻ അസോസിയേഷൻ ; നൂറാമത്തെ വീടിൻ്റെ സ്വിച്ച് ഓൺ കർമ്മം നാളെ

Aswathi Kottiyoor

സൈ​ബ​ർ സു​ര​ക്ഷ​യും സൈ​ബ​ർ ഉ​പ​യോ​ഗ​വും പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും: മ​ന്ത്രി ശി​വ​ൻകു​ട്ടി

WordPress Image Lightbox