അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കുറയുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഒരാഴ്ചയായി ശക്തമായി തുടരുന്ന കാലവർഷം രണ്ടു ദിവസത്തിനുള്ളിൽ ദുർബലമാകുമെന്നും ഉടൻ മഴ ശക്തിപ്പെടാനുള്ള സാഹചര്യങ്ങളില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ നൽകിയിരുന്ന ജാഗ്രതാ മുന്നറിയിപ്പുകൾ പിൻവലിച്ചു. നിലവിൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് എങ്ങും ജാഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.
അടുത്ത 24 മണിക്കൂർ കൂടി അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളിൽ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഈ ഭാഗത്തേക്കു പോകരുതെന്നു മുന്നറിയിപ്പുണ്ട്.